കോവിഡ് മരണം; നഷ്ടപരിഹാരം നൽകുന്നതിന് മുൻപ് മരണ പട്ടിക പരിഷ്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ്
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഡ് ബാധിച്ച് ഒര് മാസത്തിനകം മരിച്ച എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കും. കൂടാതെ കോവിഡ് നെഗറ്റീവായിട്ടും ഒര് മാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവന്ന് മരിച്ചവരും കോവിഡ് മരണങ്ങളുടെ പട്ടികയിൽ വരും.
തിരുവനന്തപുരം: കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് മുൻപ് മരണപട്ടിക സംസ്ഥാനം പരിഷ്കരിക്കും. കേന്ദ്ര മാർഗനിർദേശ പ്രകാരം കൂടുതൽ മരണങ്ങൾ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തും. പതിനായിരത്തോളം മരണങ്ങൾ പുതുതായി പട്ടികയിൽ ഉൾപ്പെട്ടേക്കും. പരമാവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് ഒര് മാസത്തിനകം മരിച്ച എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കും. കൂടാതെ കോവിഡ് നെഗറ്റീവായിട്ടും ഒര് മാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവന്ന് മരിച്ചവരും കോവിഡ് മരണങ്ങളുടെ പട്ടികയിൽ വരും. ഈ മാനദണ്ഡങ്ങൾ അനുസരിച്ചാകും സംസ്ഥാനം കോവിഡ് മരണപട്ടിക പരിഷ്കരിക്കുന്നത്.
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 24039 ആണ് കോവിഡ് മരണങ്ങൾ. പുതിയ മാനദണ്ഡ പ്രകാരം നിലവിലെ പട്ടികയിൽ കൂടുതലായി പതിനായിരത്തോളം മരണങ്ങൾ ചേർക്കപ്പെടുമെന്നാണ് കരുതുന്നത്. പരമാവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി. നഷ്ടപരിഹാരം പൂർണമായും സംസ്ഥാനം വഹിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചു. നഷ്ടപരിഹാര തുകയുടെ ഒര് വിഹിതം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും.
advertisement
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണേ കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗ്ഗരേഖ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി. കോവിഡ് മരണം എന്ന് രേഖപ്പെടുത്തിയ മരങ്ങൾക്ക് മാത്രമേ സഹായം ലഭിക്കൂ.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരമാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാർഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി.
advertisement
കോവിഡ് ചികിത്സ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് പുതിയ ഐസിയുകള്‍; 100 കിടക്കകള്‍ സജ്ജം
കോവിഡ് മൂന്നാം തരംഗ നേരിടാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് പുതിയ ഐ.സി.യു.കള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതാണ്.
advertisement
എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യു.കള്‍ സജ്ജമാക്കിയിരിക്കുന്നത്. ഐ.സി.യു.കളുടെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.
advertisement
എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി., അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്.
Location :
First Published :
September 23, 2021 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മരണം; നഷ്ടപരിഹാരം നൽകുന്നതിന് മുൻപ് മരണ പട്ടിക പരിഷ്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ്


