ഇടുക്കി: കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് (24) പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം മരിച്ചത്. വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജിലായിരുന്നു കൃഷ്‌ണേന്ദുവിന്‍റെ പ്രസവം.
ഒമ്പതുമാസം ഗര്‍ഭിണിയായ കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച രാത്രിയിൽ ശ്വാസതടസത്തെ തുടര്‍ന്നാണ് മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുന്നത്. കളമേശേരിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്നും ഗുരുതരമായ ന്യൂമോണിയയുണ്ടെന്നും കണ്ടെത്തി.
കൃഷ്ണേന്ദുവിന്‍റെ പ്രവസവം ഒക്ടോബര്‍ പത്തിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. നവജാതശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുഞ്ഞുങ്ങളെ എൻഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. കൃഷ്ണേന്ദുവിന്‍റെ സംസ്ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് മുള്ളരിങ്ങാട് വീട്ടുവളപ്പിൽ നടത്തി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ പുഴുവരിച്ചു; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ബന്ധുക്കളുടെ പരാതികളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന് പരാതി. അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞുമോന്റെ മകൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകി. മൃതദേഹത്തിൽ പുഴുവരിച്ചവെന്ന ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു.
കോവിഡ് ബാധിച്ച് മരിച്ച എറണാകുളം കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. രോഗം ബാധിച്ച് കൊമ്പനാട്ടെ വീട്ടിൽ ആയിരുന്നു കുഞ്ഞുമോൻ ആദ്യം കഴിഞ്ഞിരുന്നത്. പിന്നീട് കുഞ്ഞുമോന് ശാരീരികമായ അവശതകൾ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് ആദ്യം പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുഗളിലുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ലേക്ക് മാറ്റി. അവിടെ നിന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
ചികിത്സയിൽ ഇരിക്കുന്ന സമയത്ത് ബന്ധുക്കൾ ആശുപത്രിയിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അറിയിച്ചിരുന്നില്ല എന്നാണ് കുഞ്ഞുമോന്റെ കുടുംബം പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മരണം സംഭവിച്ച വിവരം ആശുപത്രിയിൽ നിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഇവിടെ എത്തിയപ്പോഴാണ് മൃതദേഹത്തിൽ പുഴുവരിച്ചത് കണ്ടതെന്ന് കുഞ്ഞുമോന്റെ മകന്റെ ഭാര്യ റെന്യ പറഞ്ഞു. ഇക്കാര്യം ജനപ്രതിനിധികളോട് അടക്കം ചൂണ്ടി കാണിച്ചെങ്കിലും യാതൊരു നടപടിയും അപ്പോൾ ഉണ്ടായില്ല. മൃതദേഹം ദഹിപ്പിക്കുക യാണ് ചെയ്തത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ പരാതി നൽകാൻ സാധിച്ചിരുന്നില്ല.
Also Read-കൊല്ലത്ത് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്ട്ട്ഇതിനുശേഷമാണ് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നത്. കോവിഡ് ബാധിതൻ ആയി 20 ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്നു. മരിച്ച ശേഷവും കോവിഡ് പോസിറ്റീവ് ആണെന്നാണ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചത്. ഇത്രയും ദിവസമായി എങ്ങനെയാണ് ഗോപി പോസിറ്റീവായി തുടരുന്നതെന്നും കുഞ്ഞുമോൻ കുടുംബം ചോദിച്ചു.
എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ മറുപടി ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. രോഗവിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നു. മരണശേഷം ഉടൻതന്നെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകിയതായും വ്യക്തമാക്കിയിട്ടുണ്ട്.
News Summary- 24 year old woman, who was infected with Covid, gave birth to twins and died within hours. Siju's wife Krishnendu (24) died within hours of giving birth at Kalamassery Medical College on Friday.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.