ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് -19 കേസുകൾ ഞായറാഴ്ച തുടർച്ചയായ രണ്ടാം ദിവസവും 2,500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,593 കേസുകൾ രേഖപ്പെടുത്തി, ശനിയാഴ്ച 2,527 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച 44 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണസംഖ്യ 5,22,193 ആയി. രാജ്യത്ത് ഇപ്പോൾ സജീവമായ കേസുകളുടെ എണ്ണം 15,873 ആണ്. തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ 1000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ഡൽഹിയിൽ ഞായറാഴ്ച 1,083 പുതിയ കോവിഡ് -19 കേസുകളാണുള്ളത്. 4.48 ശതമാനം പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു, അതേസമയം 24 മണിക്കൂറിനിടെ രോഗം ബാധിച്ച് ഒരാൾ മരിച്ചു.
ഞായറാഴ്ച മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് “ജാഗ്രത പാലിക്കാനും” കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പിന്തുടരാനും അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച ഒഴികെയുള്ള ആഴ്ചയിലെ മുഴുവൻ ദിവസങ്ങളിലും രാജ്യത്തെ പ്രതിദിന കേസുകൾ 2,000-ന് മുകളിലാണ്. ഈ ആഴ്ച ഇന്ത്യയിൽ 15,538 പുതിയ കോവിഡ് -19 കേസുകൾ കൂടിയായി. ശനിയാഴ്ച 2,527, വെള്ളിയാഴ്ച 2,541, വ്യാഴാഴ്ച 2,380, ബുധനാഴ്ച 2,067, ചൊവ്വാഴ്ച 1,247, തിങ്കളാഴ്ച 2,183 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 17ന് അവസാനിച്ച ആഴ്ചയിൽ റിപ്പോർട്ട് ചെയ്ത എണ്ണത്തേക്കാൾ വൻ വർധനവാണ് ഈ ആഴ്ചയിൽ.
Also Read-ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും മാസ്ക്ക് നിർബന്ധമാക്കി; രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു
മഹാരാഷ്ട്ര ശനിയാഴ്ച 194 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, മാർച്ച് 25 ന് ശേഷം ഒരു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന വർധന. ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു, മരണസംഖ്യ 1,47,832 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 25 ന് മഹാരാഷ്ട്രയിൽ 272 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
കോവിഡ് 19 (Covid 19) കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും നിയന്ത്രണം ശക്തമാക്കി. വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് മാസ്ക് (Mask)നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കാനും സംസ്ഥാനത്തുടനീളം നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിൽ കോവിഡ് കേസുകൾ ഉയർന്നു വരികയാണ്.
വ്യാഴാഴ്ച്ച 39 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. നേരത്തേ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർത്തിയിരുന്നു.
Also Read-ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും മാസ്ക്ക് നിർബന്ധമാക്കി; രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ നിബന്ധനകൾ കൂടുതൽ കർശനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 2,380 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in India, Covid 19 today