Covid 19 | കേരളത്തിലൊഴികെ രാജ്യത്തെ മറ്റിടങ്ങളിൽ 13067 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ 338 മരണം
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കഴിഞ്ഞ ദിവസത്തെ മരണങ്ങളിൽ പകുതിയിലേറെയും കേരളത്തിലാണ്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. രാജ്യത്തെ കഴിഞ്ഞ ദിവസത്തെ മരണനിരക്കിൽ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനത്ത് ബുധനാഴ്ചയിലെ കണക്ക് പ്രകാരം 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് മുക്തരായവരുടെ ആകെ എണ്ണം 3,23,04,618 ആയി. നിലവില്‍ 3,93,614 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Covid 19 | അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചത് മണിക്കൂറുകളുടെ ഇടവേളയിൽ
ആലപ്പുഴ: മണിക്കൂറുകളുടെ ഇടവേളയിൽ അമ്മയും മകനും കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില് ഇല്ലത്ത് ദാമോദരന് നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്ജനം (ഗീത- 59) മകന് സൂര്യന് ഡി. നമ്പൂതിരി (31) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു ഇരുവരും.
advertisement
ശ്രീദേവിക്കും സൂര്യനും ഓഗസ്റ്റ് 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്ന്നു വീട്ടില്‍ നിരീക്ഷണത്തില് കഴിയുമ്പോൾ ശ്വാസതടസത്തെ തുടർന്നാണ് വണ്ടാനം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. സൂര്യന് ചൊവ്വാഴ്ച രാത്രി 11നും ശ്രീദേവി അന്തര്ജനം ബുധനാഴ്ച രാവിലെ 7.30-നുമാണ് മരിച്ചത്. സൂര്യനാരായണന്റെ ഭാര്യ: അതിഥി സൂര്യ. മകന്: കല്ക്കി സൂര്യ (മൂന്നുമാസം).
അവസാന വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും
ആരോഗ്യമന്ത്രി പറഞ്ഞു.
'ക്വറന്‍റീൻ ലംഘിച്ചാൽ കനത്ത പിഴ; ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; കോവിഡിനൊപ്പം ജീവിക്കണം' : മുഖ്യമന്ത്രി പിണറായി
കോവിഡ് കേസുകളും ടിപിആറും കുറഞ്ഞില്ലെങ്കിലും ഇനിയും കേരളം പൂർണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.
ഇതിനിടെ, സംസ്ഥാനം18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിലാണ് വാക്സിൻ ക്ഷാമം വീണ്ടുമെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു.
Location :
First Published :
September 09, 2021 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കേരളത്തിലൊഴികെ രാജ്യത്തെ മറ്റിടങ്ങളിൽ 13067 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ 338 മരണം