തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പുരുഷോത്തമന്‍ (66), കാസര്‍ഗോഡ് സ്വദേശി അസനാര്‍ ഹാജി (76), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാകരന്‍ (73), ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി മരക്കാര്‍ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ സ്വദേശിനി യശോദ (59), ജൂലൈ 31ന് മരണമടഞ്ഞ എറണാകുളം സ്വദേശി ആലുങ്കല്‍ ജോര്‍ജ് ദേവസി (82) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 94 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 79 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 264 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 138 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 119 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 91 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 41 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 32 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 20 പേര്‍ക്കും, കൊല്ലം ജില്ലയിലെ 18 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 3 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 77 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,492 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,537 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,974 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,167 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,84,056 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 പേരുടെ ഫലം വരാനുണ്ട്.
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
ഇന്ന് 21 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 12), പുത്തന്‍വേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂര്‍ (10, 12), തൃശൂര്‍ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂര്‍ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂര്‍-നീലേശ്വരം (17), മഞ്ഞപ്ര (8), നോര്‍ത്ത് പറവൂര്‍ (15), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേല്‍ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 515 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus, കോവിഡ് 19