രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്

Last Updated:

"അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നു എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല"

മലപ്പുറം:  അയോധ്യ പ്രശ്നത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്ന് മുസ്ലീം ലീഗ്. "പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി ഉണ്ട്. ആ പ്രസ്താവന അസ്ഥാനത്ത് ആയി. ഇത്ര മാത്രമേ പറയാൻ ഉള്ളൂ " ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അതൃപ്തി വ്യക്തമാക്കിയുള്ള പ്രസ്താവന ഇംഗ്ലീഷിൽ വായിച്ചു. ഇതിൽ കൂടുതൽ ഒരു പ്രസ്താവനക്കും വിശദീകരണത്തിനും ഈ ഘട്ടത്തിൽ ഇല്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
"അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നു എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല" ഇ.ടി. മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
"നാട്ടിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയാണ് ലീഗ് ഈ നിലപാട് പ്രഖ്യാപിക്കുന്നത്. അത് കൊണ്ട് തന്നെ കൂടുതൽ പറഞ്ഞ്, ചർച്ചകൾക്ക് തുടക്കം കുറിക്കാനില്ല. കോൺഗ്രസുമായി ആലോചനകൾ നടക്കുന്നുണ്ട്, അത് എല്ലാം ഇനിയും നടക്കും." പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
advertisement
"ഈ ഘട്ടത്തിൽ കൂടുതൽ പറയുന്നത് നാട്ടിൽ ഒരു പക്ഷെ ധ്രുവീകരണത്തിന് വഴിയൊരുക്കും. 1992 ൽ ബാബറി മസ്ജിദ് തകർത്ത സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്വീകരിച്ച സംയമനത്തിന്റെ ശൈലി തന്നെയാണ് ലീഗ് ഇപ്പോഴും പിന്തുടരുന്നത്. അണികളെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കും എന്നത് കൊണ്ടാണ് ലീഗ് ഇപ്പോഴും അടിത്തറ ഉള്ള പാർട്ടി ആയി നിലനിൽക്കുന്നതും" പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയു‌ടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങള്‍ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മുൻപ് കമൽ നാഥും മനീഷ് തിവാരിയും നടത്തിയ രാമ ക്ഷേത്ര അനുകൂല പ്രസ്താവനകളോട് മുഖം തിരിച്ച മുസ്ലീം ലീഗ് പ്രതിസന്ധിയിൽ ആയത് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിൽ ആണ്.
advertisement
ഇതിനെതിരെയുള്ള അതൃപ്തിയാണ് സംയമനത്തോടെ മുസ്ലിംലീഗ് അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്
Next Article
advertisement
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
  • ആലപ്പുഴ സ്വദേശി ശരത് എസ് നായർ 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചു.

  • ശരത് എസ് നായർ നെട്ടൂരിൽ നിന്ന് ടിക്കറ്റ് എടുത്തു, നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്.

  • ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി, ലോട്ടറി ഏജന്റ് എം.ടി.ലതീഷ് വിറ്റത്.

View All
advertisement