advertisement

Covid 19 | സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാംപിളുകൾ

Last Updated:

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ കണ്ടെത്തുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂര്‍ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂര്‍ 426, കാസര്‍ഗോഡ് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാംപിളുകൾ
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement