HOME » NEWS » Corona » COVID 19 IN KERALA NAFEESATH BEAT COVID 19 AND DISCHARGED FROM KASARGOD GENERAL HOSPITAL TV KVB AR

കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന

Covid 19 in Kerala | 'എന്നെപോലെയുള്ള അനേകം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ഈ ഡോക്ടര്‍മാരോടും നഴ്‌സുമാരോടുമുള്ള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ പറ്റുന്നതല്ലെന്നാണ് ' നഫീസത്ത് പറയുന്നത്.   

News18 Malayalam | news18-malayalam
Updated: April 19, 2020, 8:02 AM IST
കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന
nafeesath kalanadu
  • Share this:
കെ. വി. ബൈജു

കോഴിക്കോട്: കോവിഡിനെ അതിജീവിച്ച് മടങ്ങുമ്പോൾ കാസർകോട്ടെ നഫീസത്ത് സിജാല സുസ്നയ്ക്ക് നന്ദി പറയാനുണ്ടായിരുന്നത് താങ്ങും തണലുമായി നിന്ന ഡോക്ടർമാരോടും നഴ്സുമാരോടും. കാസർകോട് ജനറൽ ആശുപത്രിയിലായിരുന്നു ആരെയും ഈറനണിയിക്കുന്ന നിമിഷങ്ങൾ. സഹോദരനിൽനിന്ന് രോഗം ബാധിച്ച നഫീസത്ത് കോവിഡിനെ അതിജീവിച്ചു ആശുപത്രി വിട്ടു.

'കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ആകെ അസ്വസ്ഥയായിരുന്നു ഞാന്‍. ഒരു വശത്ത് രോഗത്തെ പറ്റിയുള്ള ഭീതി, മറുവശത്ത് അഞ്ചു വയസുകാരന്‍ മകനെ  പിരിഞ്ഞ് ഇരിക്കേണ്ടി വരുന്നതിലുള്ള സങ്കടം. ഈ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍... ഗൗരവം നിറഞ്ഞ ആശുപത്രി അന്തരീക്ഷം, പിപിഇ കിറ്റ് അണിഞ്ഞ് ഓടിനടന്ന് രോഗികളെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ ഇത്രയും  കണ്ടതോടെ നെഞ്ചിടിപ്പിന്റെ തോത് ഒന്നൂകൂടി ഉയര്‍ന്നു. കവിള്‍ തടത്തില്‍ തൊട്ട കണ്ണീര്‍തുള്ളി ആരും കാണാതെ ഷാള്‍ കൊണ്ട് തുടച്ചു. എന്റെ മനസിക സമ്മര്‍ദ്ധത്തിന്റെ തോത് മനസിലാക്കിയ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും താങ്ങും തണലുമായി കൂടെ നിന്നു.' നഫീസത്ത് സിജാല സുസ്ന പറയുന്നു.

'എന്നെപോലെയുള്ള അനേകം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ഈ ഡോക്ടര്‍മാരോടും നഴ്‌സുമാരോടുമുള്ള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ പറ്റുന്നതല്ലെന്നാണ് ' നഫീസത്ത് പറയുന്നത്.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
കളനാട് സ്വദേശിനിയായ നഫീസത്ത് സിജാല സുസ്‌നയ്ക്ക്  അനുജനന്‍ മുഹമ്മദ് സിമാനില്‍ നിന്നാണ് രോഗം പകര്‍ന്നത്. മുഹമ്മദ് സിമാന് വിദേശത്തു നിന്ന വ്യക്തിയില്‍ നിന്നും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. മാര്‍ച്ച് 31 നാണ് മുഹമ്മദ് സിമാന് രോഗം സ്ഥീരിച്ചത്. ഏപ്രില്‍ മൂന്നിന് നഫീസത്തും കുടുംബവും ആരോഗ്യ വകുപ്പ് ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറി. ഏപ്രില്‍ ആറിന് സ്രവ പരിശോധനാ ഫലം വന്നപ്പോള്‍, നഫീസത്തിന്റെ ഫലം പോസറ്റീവും കുടുംബാംഗങ്ങളുടേത് നെഗറ്റീവുമായി. അതോടെ കുടുംബാംഗങ്ങള്‍ ഹോം ക്വറൈന്റെയിനിലേക്കേും നഫീസത്തിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.

രണ്ട് ദിവസം മുമ്പ് മുഹമ്മദ് സിമാനെ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഇന്നലെ (ഏപ്രില്‍ 18) നഫീസത്തിന്റെ കോവിഡ് പരിശോധന  ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.'വീട്ടില്‍ എന്റെ മോനും ഭര്‍ത്താവിന്റെ സഹോദരന്റെ കുട്ടികളും ഉള്ളതുകൊണ്ട്, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നിരീക്ഷണ കേന്ദ്രമായ ഹോട്ടലിലേക്കാണ് ഞാന്‍ വന്നത്. ഇനി 14 ദിവസം റൂം ക്വാറന്റൈയിനാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളത്. മോനെ പിരിഞ്ഞിരിക്കുക സങ്കടമുള്ള കാര്യമാണ്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ ആരോഗ്യസുരക്ഷയ്ക്കാണല്ലോ പ്രാധാന്യം? നഫീസത്ത് പറയുന്നു. പ്രവസിയായ മുഹമ്മദ് ഷാഫിയുടെ ഭാര്യയാണ് നഫീസത്ത്. ജനുവരിയിലാണ് മുഹമ്മദ് ഷാഫി നാട്ടിലെത്തിയത്. മാധ്യമ പ്രവര്‍ത്തകന്‍ സൂബൈര്‍ പള്ളിക്കാലിന്റെ മകളാണ് ഈ 26കാരി.
First published: April 19, 2020, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories