GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്വർക്കിൽ അംഗത്വം
- Published by:Anuraj GR
- news18-malayalam
Last Updated:
Covid 19 kerala | ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ലോക വൈറോളജി നെറ്റ്വർക്കിൽ അംഗത്വം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക വൈറോളജി നെറ്റ് വർക്കിൽ സംസ്ഥാനത്തിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അംഗത്വം ലഭിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ലോക വൈറോളജി നെറ്റ്വർക്കിൽ അംഗത്വം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് 19 വാർത്താസമ്മേളനങ്ങളെ പരിഹസിച്ചവർക്കും ട്രോളിയവർക്കും അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി സംസാരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത അന്നുമുതൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ഓരോന്നായി മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് 19 പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പിണറായി എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും, ഏറ്റവും ഉയർന്ന രോഗമുക്തിനിരക്കും സാധ്യമായത് കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കേരളം അഭിനന്ദിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മാധ്യമങ്ങൾ കേരളത്തെ പ്രശംസിച്ചതും രാഹുൽഗാന്ധി അഭിനന്ദിച്ചതുമൊക്കെ പിണറായി ചൂണ്ടിക്കാട്ടി. ഏതു പ്രതിസന്ധിയും മറികടക്കാൻ നമുക്ക് മറ്റൊന്നും തടസമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറച്ചു. പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം. ഇപ്പോൾ ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. കേരളം നടത്തിയത് പഴുതടച്ചുള്ള ഇടപെടലെന്ന് പിണറായി പറഞ്ഞു.
advertisement
You may also like:രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി [NEWS]കോവിഡ് പരത്തുമെന്ന് ഭീതി: ബ്ലീഡിംഗായെത്തിയ ഗര്‍ഭിണിയെക്കൊണ്ട് ചോര തുടപ്പിച്ച് ആശുപത്രി അധികൃതര്‍ [NEWS]ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ [NEWS]
അതിനിടെ സംസ്ഥാനത്ത് ഇന്ന് ആറുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലാണ് ആറു പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേർ വിദേശത്ത് നിന്നു വന്നതും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് അസുഖം ബാധിച്ചത്.
advertisement
21 കേസുകളാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതിൽ, 19 പേർ കാസർകോടും രണ്ടുപേർ ആലപ്പുഴയിലുമാണ്. സംസ്ഥാനത്ത് ഇതുവരെ 408 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 114 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ 46323 പേരാണ് കഴിയുന്നത്.
Location :
First Published :
April 20, 2020 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്വർക്കിൽ അംഗത്വം