• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് കൂട്ട പരിശോധന; ആദ്യ ദിവസം പരിശോധിച്ചത് 1,33,836 പേരെ

Covid 19 | കോവിഡ് കൂട്ട പരിശോധന; ആദ്യ ദിവസം പരിശോധിച്ചത് 1,33,836 പേരെ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് കൂട്ട പരിശോധന ആദ്യ ദിവസം വൻ വിജയം. 1,25,000 പരിശോധന ലക്ഷ്യമിട്ടെങ്കിലും ഇന്ന് 1,33,836 പേരെ പരിശോധിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്; 19,300 പേർ. 3055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് കുറവ്. തിരുവനന്തപുരത്ത് 14,087 പേരെയും എറണാകുളത്ത് 16,210 പേരെയും പരിശോധിച്ചു.

    രാത്രിയോടെ സംസ്ഥാനത്ത് കൂടുതൽ കോവീഷീൽഡ് വാക്സിൻ എത്തിച്ചു. രണ്ട് ലക്ഷം ഡോസ് വാക്സിനെത്തിച്ചതിൽ 30,000 ഡോസ് വാക്സിൻ തിരുവനന്തപുരം ജില്ലയ്ക്ക് നൽകും. കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ നാളെ പുനഃരാരംഭിക്കുമെങ്കിലും മാസ് വാക്സിനേഷൻ ക്യാമ്പുകൾ ഉടൻ തുടങ്ങിയേക്കില്ല.

    സംസ്ഥാനത്ത് കോവിഡ് വ്യാപനവും രൂക്ഷമാണ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറ് മാസത്തിന് ശേഷം പതിനായിരം കടന്നു. ഒക്ടോബർ 10ന് ശേഷം ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും 14 കടക്കുന്നത് ആറ് മാസത്തിന് ശേഷമാണ്.

    കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. ഒക്ടോബർ 10 ന് 11,75 ആയിരുന്നു ആകെ കോവിഡ് രോഗികൾ. എന്നാൽ അതിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. ആറ് മാസവും ആറ് ദിവസങ്ങളും കഴിഞ്ഞാണ് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്തുന്നത്.



    ഇന്ന് 10,031 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1560 പേർക്കും എറണാകുളത്ത് 1391 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ആറ് മാസത്തിന് ശേഷമാണ് 14 ന് മുകളിലെത്തുന്നത്. ഇന്ന് 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21 മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4877 ആയി.

    കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

    Highlights

    • കോവിഡ് കൂട്ട പരിശോധന ആദ്യ ദിനം വൻ വിജയം

    • ആദ്യ ദിവസം പരിശോധിച്ചത് 1,33,836 പേരെ

    • കൂടുതൽ കോവീഷീൽഡ് വാക്സിൻ തിരുവനന്തപുരത്ത് എത്തി


    Summary: Mass Covid testing drive initiated in the state marked a huge participation on day one. 1,33,836 tests were carried out on April 16. The two-day drive may continue on April 17 as well. However, the state crossed 10,000 cases per day after a gap of six months
    Published by:user_57
    First published: