കോവിഡ്: സംസ്ഥാനത്തിന് പുറത്തുപോയവർക്ക് അഞ്ച് ദിനം ഹോം ഐസൊലേഷൻ നിർബന്ധമാക്കി മഹാരാഷ്ട്ര

Last Updated:

സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു

മുംബൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന മാർഗനിർദേശവുമായി മഹാരാഷ്ട്ര. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവര്‍ തിരികെ വരുമ്പോള്‍ അഞ്ച് ദിവസം ഹോം ഐസലേഷനില്‍ കഴിയണമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ കോവിഡ് ടാസ്ക്ക് ഫോഴ്സ് നിര്‍ദേശം നൽകി.
സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയര്‍ന്നു. ജനുവരി 15 വരെ നിർണായകമാണെന്ന് ടാസ്ക്ക് ഫോഴ്സ് വിലയിരുത്തി.
അതേസമയം കർണാടകയിലും കോവിഡ് ജാഗ്രത ശക്തമാക്കി. പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങൾക്കും കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾക്കും പരിശോധന നിർബന്ധമാക്കുവാൻ നിർദ്ദേശം നൽകി. ബംഗ്ലൂരിലെ വികാസ് സൗദയിൽ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ്: സംസ്ഥാനത്തിന് പുറത്തുപോയവർക്ക് അഞ്ച് ദിനം ഹോം ഐസൊലേഷൻ നിർബന്ധമാക്കി മഹാരാഷ്ട്ര
Next Article
advertisement
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
  • ഐൻസ്റ്റീൻ രണ്ട് തവണ വിവാഹം കഴിക്കുകയും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയതും തെളിയുന്നു.

  • വിവാഹിതര ബന്ധങ്ങള്‍ കത്തുകളും ജീവചരിത്രങ്ങളും വെളിപ്പെടുത്തുന്നുവെന്ന് ഐന്‍സ്റ്റീന്‍ സമ്മതിച്ചു.

  • മിലേവയുമായുള്ള ആദ്യ വിവാഹം, എല്‍സയുമായുള്ള രണ്ടാം വിവാഹം, മറ്റ് ബന്ധങ്ങള്‍ എന്നിവ ചരിത്രം രേഖപ്പെടുത്തുന്നു.

View All
advertisement