ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ; എതിർത്തത് മധ്യപ്രദേശ് മാത്രം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചില ജില്ലകൾക്ക് ഇളവ് അനുവദിക്കുമെങ്കിലും അന്തർദേശീയ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പിന്തുടരേണ്ടി വരും.
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14 ന് ശേഷവും തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,400 കടക്കുകയും മരണസംഖ്യ 250 ആകുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടതായാണ് വിവരം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാത്രമാണ് ലോക്ക് ഡൗൺ നീട്ടുന്നതിനെ എതിർത്ത് രംഗത്തെത്തിയത്.
You may also like:COVID 19| മരിച്ചവർ കൂട്ടകുഴിമാടത്തിലേക്ക്; അമേരിക്കയിൽ ഹൃദയം പിളർക്കും കാഴ്ചകൾ [PHOTOS]COVID 19| വിദേശത്ത് പോയില്ല; മെഹറൂഫിന് കോവിഡ് പകർന്നതെങ്ങനെ? [PHOTOS]കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]
ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ ന്യൂസ് 18 നോട് പറഞ്ഞിരുന്നു. അതേസമയം രോഗം ബാധിക്കാത്ത ജില്ലകൾക്കും സംസ്ഥാനങ്ങൾക്കും ഇളവ് അനുവദിക്കുമെങ്കിലും എല്ലാ അന്തർദേശീയ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പിന്തുടരേണ്ടി വരും.
advertisement
രോഗ ബാധ ഇല്ലാത്ത ജില്ലകളും സംസ്ഥാനങ്ങളും തുറക്കുന്നത് സംസ്ഥാന സർക്കാരുകളുടെ വിവേചനാധികാര പരിധിയിൽ ഉൾപ്പെടുന്നതായിരിക്കുമെന്നും വൃത്തങ്ങൾ കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
പഞ്ചാബ്, ഒഡീഷ, രാജസ്ഥാൻ എന്നിവ ഏപ്രിൽ അവസാനം വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വീഡിയോ കോൺഫറൻസിംഗിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മാസ്ക്ക് ധരിച്ചാണ് പങ്കെടുത്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാടിന്റെ ഇ പളനിസ്വാമി എന്നിവർ പ്രധാനമന്ത്രിയോട് ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടു.
advertisement
“തീരുമാനം ദേശീയ തലത്തിൽ എടുക്കണം, സംസ്ഥാനതല തീരുമാനം കൂടുതൽ ഫലപ്രദമാകില്ല. റോഡ്, റെയിൽ, വിമാന ഗതാഗതം എന്നിങ്വയും തുറക്കരുത്, ”കെജ്‌രിവാൾ പറഞ്ഞു.
മുഖ്യമന്ത്രിമാരുടെ നിർദ്ദേശങ്ങളെല്ലാം കണക്കിലെടുക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഈ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.
“ഞാൻ നിങ്ങൾക്ക് 24x7 ലഭ്യമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും കണക്കിലെടുക്കും. കോവിഡ് -19 ന് എതിരെ തോളോട് തോൾ ചേർന്ന് നീങ്ങും, ”മോദി പറഞ്ഞു.
Location :
First Published :
April 11, 2020 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ; എതിർത്തത് മധ്യപ്രദേശ് മാത്രം