Covid 19 | കോവിഡ് രോഗമുക്തി: കാലാവസ്ഥയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തടസം സൃഷ്ടിക്കുന്നുവെന്ന് Lancet പഠനം

Last Updated:

കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി, സിക്ക വൈറസ്, കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് അനുയോജ്യമായ സാഹചര്യങ്ങളും സൃഷ്ടിക്കുന്നുണ്ട്

covid 19
covid 19
കാലാസ്ഥാ വ്യതിയാനവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കോവിഡ് രോഗമുക്തി (Covid Recovery) നേടുന്നതിൽ തടസം സൃഷ്ടിക്കുന്നുവെന്ന് ലാൻസെറ്റിൻ്റെ പഠന റിപ്പോർട്ട്. ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ, ഉഷ്ണ തരംഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ആഗോളതലത്തിൽ ഇതിനകം തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ കോവിഡ്(Covid 19) രോഗമുക്തി നേടുന്നതിനെതിരെ വരുന്ന തടസങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ലാൻസെറ്റ് (Lancet Journal) പഠനത്തിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് എന്ന് ലാൻസെറ്റ് കൗണ്ട്ഡൗണിൻ്റെ വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.
2020ൽ ഭൂമിയുടെ 19 ശതമാനം ഭൂപ്രദേശവും കടുത്ത വരൾച്ചയെ നേരിട്ടതായി പഠനത്തിൽ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പും പഠനം നൽകി. ഈ പ്രശ്നം ഇതിനകം തന്നെ രണ്ട് ബില്യണിലധികം ആളുകളെ ബാധിക്കുന്നുണ്ട്.
ചരിത്രപരമായ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ആഗോള ജനസംഖ്യ കഴിഞ്ഞ വർഷം മാത്രം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം കടുത്ത ചൂടുള്ള ദിവസങ്ങളിലൂടെയാണ് കടന്നു പോയതെന്നും കണ്ടെത്തി.
advertisement
134 രാജ്യങ്ങളിലെ ജനസംഖ്യ, കാട്ടുതീ പോലുള്ള കനത്ത ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കൂടാതെ ദശലക്ഷക്കണക്കിന് കർഷകർക്കും നിർമാണ തൊഴിലാളികൾക്കും കടുത്ത ചൂടുള്ള ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ജോലി ചെയ്യാൻ കഴിയാതെ വരികയും വരുമാനം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി, സിക്ക വൈറസ്, കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് അനുയോജ്യമായ സാഹചര്യങ്ങളും സൃഷ്ടിക്കുന്നുണ്ട്.
advertisement
"കാലാവസ്ഥാ വ്യതിയാനമാണ് നമ്മൾ നേരിടുന്ന ഗൗരവമേറിയ പ്രശ്നങ്ങളിലൊന്ന്. അത് ലോകമെമ്പാടുമുള്ള മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി ഞങ്ങൾ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്." ലാൻസെറ്റ് കൗണ്ട്ഡൗൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി കോസ്റ്റെല്ലോ പറഞ്ഞു.
"കോവിഡ് -19 പ്രതിസന്ധി തുടരുമ്പോൾ തന്നെ മിക്ക രാജ്യങ്ങളും ഓരോരോ രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. ” അദ്ദേഹം കൂട്ടിചേർത്തു.
2015 മുതൽ അഞ്ചു വർഷങ്ങളിലായാണ് ലോകരാജ്യങ്ങളിൽ ഏറ്റവും തീവ്രമായി വരൾച്ച ബാധിച്ചു തുടങ്ങിയത്. ആഗോള താപനം മൂലം ജലചക്രം തടസ്സപ്പെടുന്നത് സസ്യങ്ങളുടെ വളർച്ചാ സമയം കുറച്ചു. അതിന്റെ ഫലമായി ഭക്ഷ്യ ഉൽപാദനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് വിളവെടുക്കുന്ന വിളകളുടെ അളവും ഗണ്യമായി കുറഞ്ഞു.
advertisement
ലോകമെമ്പാടുമുള്ള ചോളത്തിന്റെ വിളവ് 1981-2010 ലെ ലെവലിനെ അപേക്ഷിച്ച് ഇതിനകം 6 ശതമാനം കുറഞ്ഞതായി ലാൻസെറ്റ് പറയുന്നു.
ഗോതമ്പിൻ്റെ 3 ശതമാനം വിളവ് കുറയുകയും അരിയുടെ വിളവെടുപ്പിൽ 1.8 ശതമാനം ഇടിവ് സംഭവിക്കുകയും ചെയ്തു.
"ഈ വർഷത്തെ സൂചകങ്ങൾ ഒരു മങ്ങിയ കാഴ്ചപ്പാടാണ് നമുക്ക് നൽകുന്നത്. ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത് എല്ലാ തരത്തിലും ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചു കൊണ്ടിക്കുകയാണ്.'' ലാൻസെറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
വർദ്ധിച്ചു വരുന്ന താപനില 2050 ഓടെ കൂടുതൽ രോഗങ്ങൾക്കും, വരൾച്ച, എന്നിവയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് രോഗമുക്തി: കാലാവസ്ഥയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തടസം സൃഷ്ടിക്കുന്നുവെന്ന് Lancet പഠനം
Next Article
advertisement
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
  • നാഗാലാൻഡ്‌, അസം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി ഇ.ഡി. ഒരേ സമയം റെയ്ഡുകൾ നടത്തി.

  • ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സിന്റെ അക്കൗണ്ടിലേക്കു ലഭിച്ച പണമടവുകൾ മറ്റിടങ്ങളിലേക്കും മാറ്റി.

  • ചെന്നൈയിൽ സംശയാസ്പദ സ്ഥാപനങ്ങളിലേക്കും ഇഞ്ചെം ഇന്ത്യ അക്കൗണ്ടിൽ നിന്നു പണമിടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement