Covid Vaccination|കോവിഡ് വാക്സിനേഷൻ നൂറ് കോടി; ചരിത്ര നേട്ടത്തിൽ ഇന്ത്യ; കേരളത്തിലെ ആഘോഷം രണ്ടിടത്ത്

Last Updated:

രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസ് ഇന്ന് നൂറ് കോടി കടന്നു

(Reuters File)
(Reuters File)
ന്യൂഡൽഹി: കോവിഡ് (Covid 19)വാക്സിനേഷനിൽ(Covid Vaccination) ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ(India). രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസ് ഇന്ന് നൂറ് കോടി കടന്നു(1 billion Covid vaccination mark). ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്സിൻ എന്ന ചരിത്രത്തിലേക്ക് കുതിച്ചത്. 2021 ജനുവരി 16 നായിരുന്നു വാക്സിൻ വിതരണം ആരംഭിച്ചത്.
ചരിത്ര നിമിഷത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നൽകിയത്.
advertisement
കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ബേക്കൽ കോട്ടയിലും കണ്ണൂർ കോട്ടയിലും(St. Angelo Fort ) ആഘോഷങ്ങൾ നടക്കും.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വാക്സിൻ വിതരണം നടത്തിയത് ഉത്തർപ്രദേശിലാണ്.
advertisement
advertisement
12 കോടിയിലേറെയാണ് ഉത്തർപ്രദേശിലെ വാക്സിനേഷൻ. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനങ്ങൾ ചുവടെ:
1. ഉത്തർപ്രദേശ്
2.മാഹാരാഷ്ട്ര
3.പശ്ചിമ ബംഗാൾ
4.ഗുജറാത്ത്
5.മധ്യപ്രദേശ്
6.ബിഹാർ
7.കർണാടക
8.രാജസ്ഥാൻ
9.തമിഴ്നാട്
10.ആന്ധ്രാപ്രദേശ്
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccination|കോവിഡ് വാക്സിനേഷൻ നൂറ് കോടി; ചരിത്ര നേട്ടത്തിൽ ഇന്ത്യ; കേരളത്തിലെ ആഘോഷം രണ്ടിടത്ത്
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement