advertisement

Covid 19 | ഭീതി പടര്‍ത്തി കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം സ്ഥിരീകരിച്ചു

Last Updated:

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്

News18
News18
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് (Covid) മൂന്നാം തരംഗം സ്ഥിരീകരിച്ച് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി എന്‍ എന്‍ അറോറ. ഡല്‍ഹിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. മെട്രോ നഗരങ്ങളില്‍ സ്ഥിരീകരിച്ച 75% കേസുകളും ഒമിക്രോണാണെന്ന് എന്‍ എന്‍ അറോറ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക.
ഒമിക്രോണിന്റെ ലക്ഷണങ്ങൾ അറിയാം; വ്യാപനം ചെറുക്കാൻ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ
ലോകമെമ്പാടും കോവിഡിന്‍റെ (Covid) പുതിയ വകഭേദമായ ഒമിക്രോണിന്റെ (Omicron) വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വളരെ വേഗം പടരുകയും യുകെ (UK), യുഎസ് (US) പോലുള്ള ചില രാജ്യങ്ങളിൽ അത് പ്രബല വകഭേദമായി മാറുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാജ്യങ്ങൾ നിർബന്ധിതരാവുകയാണ്. ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 11 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെയാണ് പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാൻ ആരംഭിച്ചത്.
advertisement
രോഗലക്ഷണങ്ങൾ നേരിയതാണെങ്കിലും മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധരും ആരോഗ്യ ഏജൻസികളും അഭിപ്രായപ്പെടുന്നു. ഒമിക്രോൺ ബാധിച്ച് മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു.
കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള യുകെയുടെ ZOE COVID സ്റ്റഡി ആപ്പില്‍ ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുന്നുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള അപ്ലിക്കേഷൻ ആണ് ZOE. ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്,
advertisement
*നേരിയ പനി
*തൊണ്ടവേദന
*മൂക്കൊലിപ്പ്
*തുമ്മൽ
*കഠിനമായ ശരീര വേദന
*ക്ഷീണം
*രാത്രിയിൽ അമിതമായി വിയർക്കൽ
*ഛർദ്ദിൽ
*വിശപ്പില്ലായ്മ
ശരീരത്തിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങളും ഒമിക്രോണിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചർമത്തിൽ ചൊറിച്ചിലും തിണർപ്പും ഒമിക്രോണിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. എന്നിരുന്നാലും ചർമ്മത്തിലെ എല്ലാ തിണർപ്പുകളും COVID-19 ലക്ഷണമായി കണക്കാക്കേണ്ടതില്ല. ലക്ഷണങ്ങൾ കാണുന്നവർ കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഭീതി പടര്‍ത്തി കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം സ്ഥിരീകരിച്ചു
Next Article
advertisement
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപണം
  • ഇറാനെതിരായ സൈനിക നീക്കത്തിന് മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി നിക്ഷേപം പരിശോധിച്ചു

  • മോർഗൻ സ്റ്റാൻലി ബ്രോക്കർ ബ്ലാക്ക്‌റോക്ക് ഡിഫൻസ് ഫണ്ടിൽ ദശലക്ഷങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചു

  • പെന്റഗൺ വക്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറുന്നു

View All
advertisement