നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍

  Covid 19 | സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍

  അതേസമയം ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഡോസുകളുടെ ഉല്പാദനശേഷി 36 ലക്ഷം ഡോസില്‍ നിന്ന് 78 ലക്ഷം ഡോസുകളിലേക്ക് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

  ധനമന്ത്രി നിർമല സീതാരാമൻ

  ധനമന്ത്രി നിർമല സീതാരാമൻ

  • Share this:
   ന്യൂഡല്‍ഹി: മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവുണ്ടായ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം തടസ്സമില്ലാതെ നടത്തുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുക, ഓക്‌സിജന്‍ ഫില്ലിങ് സ്റ്റേഷനുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുക, നൈട്രജന്‍, ആര്‍ഗണ്‍ എന്നിവയ്ക്ക് ഉപയോഗിച്ച കണ്ടെയ്‌നറുകളിലും ഓക്‌സിജന്‍ ഉപയോഗിക്കാന്‍ അനുവദിക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

   അതേസമയം ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഡോസുകളുടെ ഉല്പാദനശേഷി 36 ലക്ഷം ഡോസില്‍ നിന്ന് 78 ലക്ഷം ഡോസുകളിലേക്ക്  വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മരുന്നിന്റെ കയറ്റുമതി നിര്‍ത്തുക, എഐപി, മരുന്നിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന ഫോര്‍മുലേഷനുകളുടെ കയറ്റുമതി നിര്‍ത്തുക എന്നീ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

   Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

   കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ബുധനാഴ്ച സംഘടിപ്പിച്ച 150ലധികം മുതിര്‍ന്ന വ്യവസായികളുമായി നടന്ന വെര്‍ച്വല്‍ ഇന്ററാക്ഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. റെംഡെസിവിര്‍ മരുന്നിന്റെ ഉല്പാദനം പ്രതിമാസം 78 ലക്ഷം എന്നതിനെ മറികടന്ന് ഒരു കോടി ഡോസുകള്‍ ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സിഐഐ അംഗങ്ങള്‍ മന്ത്രിയെ അറിയിച്ചു.

   കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും അനുവദിക്കുക, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്‌സിന്‍ ്‌നുനദിക്കുക, വാക്‌സിന്‍ ഇറക്കുമതി ചെയ്യുക എന്നീ സിഐഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ധമന്ത്രി പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് 4,600 കോടി മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

   അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച യു കെ ഇന്ത്യയെ അവരുടെ ട്രാവല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, യാത്രികര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.

   ഞായറാഴ്ച ഹോങ്കോങ്ഏപ്രില്‍ 20 മുതല്‍ 14 ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ന്യൂസിലന്‍ഡും സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
   Published by:Jayesh Krishnan
   First published:
   )}