കോവിഡിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
- Published by:Anuraj GR
- news18-malayalam
Last Updated:
ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും പുതിയ വകഭേദമായ എരിസ് മൂലമാണെന്നാണ് കണ്ടെത്തല്‍
ലണ്ടൻ: കോവിഡിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡ് വകഭേദമാണ് ബ്രിട്ടനില്‍ പടർന്നുപിടിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും പത്രകുറിപ്പിൽ പറയുന്നു.
ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്.
പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കാൻ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു.
യു.കെയിലെ റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്ബിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1.17 ശതമാനത്തില്‍ നിന്ന് 1.97 ശതമാനമായി ഉയർന്നിട്ടുണ്ട്.
advertisement
ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇ.ജി 5 വിഭാഗവുമുണ്ട്. ഈ വകഭേദം നിലവില്‍ 45 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജലദോഷം, തലവേദന, പനി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടർന്നുപിടിക്കാൻ കാരണം.
Location :
New Delhi,New Delhi,Delhi
First Published :
August 06, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡിന്‍റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന


