Omicron | കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ; WHO
- Published by:Karthika M
- news18-malayalam
Last Updated:
ഒരു വ്യക്തിയ്ക്കുണ്ടാവുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ (immunity) ഒമിക്രോണ്‍ വകഭേദത്തിന് മറികടക്കാന്‍ കഴിയും
കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് (covid 19) ബാധിച്ച ഒരു വ്യക്തിയ്ക്കുണ്ടാവുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ (immunity) ഒമിക്രോണ്‍ വകഭേദത്തിന് മറികടക്കാന്‍ കഴിയും. അതു കൊണ്ടു തന്നെ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി. ക്ലൂഗെ പറഞ്ഞു.
മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണെന്നും അതിനാല്‍ കോവിഡ് വന്നവരടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേ സമയം രാജ്യത്ത് കോവിഡ് 19 (Covid 19)മൂന്നാം തരംഗം ( third wave) രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗികളിൽ 21 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 1,41,986 പുതിയ കോവിഡ് രോഗികളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. സമ്പൂർണ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച യോഗം ചേരും.
കോവിഡ് കേസുകളുടെ എണ്ണത്തിലും അതിന്റെ വകഭേദമായ ഒമൈക്രോണിലും വർധനവ് ഉണ്ടായതോടെ ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.
advertisement
മുംബൈയിൽ ഇന്നലെ 20,971 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചത്. ആറ് പേരാണ് കഴിഞ്ഞ ദിവസം മുംബൈയിൽ മരിച്ചത്.
Location :
First Published :
January 08, 2022 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ; WHO