Covid Third Wave| ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടും; പ്രതിദിന കേസുകൾ 10 ലക്ഷം വരെ ആയേക്കുമെന്ന് മുന്നറിയിപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാകുക ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ആയിരിക്കും.
ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ( Omicron) വകഭേദം മൂലമുണ്ടായ കോവിഡ് മൂന്നാം തരംഗം (Covid Third Wave)ജനുവരി അവസാനത്തോടെ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. IISc-ISI നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ്. ജനുവരി അവാസാനവും ഫെബ്രുവരിയിലും മൂന്നാം തരംഗം രൂക്ഷമാകും. പ്രതിദിനം പത്ത് ലക്ഷം കേസുകൾ വരെയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒമിക്രോൺ പകർച്ചാ നിരക്കിനെ അടിസ്ഥാനപ്പെടുത്തി പ്രൊഫസർ ശിവ അത്രേയ, പ്രൊഫസർ രാജേഷ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുക ജനുവരിയിലെ അവസാന ആഴ്ച്ചയായിരിക്കുമെന്നും ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ അതിന്റെ സ്വാധീനമുണ്ടാകുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാകുക ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ആയിരിക്കും.
advertisement
ഡൽഹിയിൽ ജനുവരി പകുതിയോ മൂന്നാം ആഴ്‌ചയോ ആകാം മൂന്നാം തരംഗം രൂക്ഷമാകുക. തമിഴ്‌നാട്ടിൽ ഇത് ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യ വാരത്തിലോ ആയിരിക്കും. ഓരോ സംസ്ഥനത്തും രോഗബാധിതരുടെ ശതമാനത്തെ ആശ്രയിച്ചായിരിക്കും ഇത്.
India reports 1,17,100 fresh COVID cases, 30,836 recoveries, and 302 deaths in the last 24 hours
Daily positivity rate: 7.74%
Active cases: 3,71,363
Total recoveries: 3,43,71,845
Death toll: 4,83,178
Total vaccination: 149.66 crore doses pic.twitter.com/5uqB5lmnMj
— ANI (@ANI) January 7, 2022
advertisement
നസംഖ്യയുടെ 30%, 60% അല്ലെങ്കിൽ 100% ആളുകൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. മുൻകാല അണുബാധയും വാക്‌സിനേഷനും അടക്കമുള്ളവ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ പ്രതിദിന കേസുകൾ ഏകദേശം 3 ലക്ഷം, 6 ലക്ഷം അല്ലെങ്കിൽ 10 ലക്ഷം വരെ ആകാം.
ഡിസംബർ അവസാനത്തോടെയാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കാൻ തുടങ്ങിയത്. കോവിഡിന്റെ പുതിയ തരംഗമായി ഇതിനെ സർക്കാർ ഇതുവരെ വിശേഷിപ്പിച്ചിട്ടില്ല.
advertisement
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഒരു ലക്ഷത്തി പതിനേഴായിരത്തി ഒരു നൂറു പേർക്കാണ് ഒറ്റദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഒമിക്രോൺ കേസുകൾ മാത്രം മൂവായിരം കടന്നു. 3007 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.
Location :
First Published :
January 07, 2022 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Third Wave| ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടും; പ്രതിദിന കേസുകൾ 10 ലക്ഷം വരെ ആയേക്കുമെന്ന് മുന്നറിയിപ്പ്