നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്തെ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

  Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്തെ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

  കേരളത്തിലേക്ക് വിദേശത്തു നിന്ന് എത്തുന്നവര്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഹൈറിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കോവിഡ് ചികിത്സ കഴിഞ്ഞാലും ഏഴു ദിവസം വരെ യാത്രകള്‍ ഒഴിവാക്കണം. ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ ഒഴിവാക്കണം. വിദേശത്തു നിന്നു വന്നവര്‍ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്നിവയാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

   COVID 19| എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗണ്‍; മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും, പോസിറ്റിവിറ്റി കുത്തനെ ഉയർന്നു

   പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍

   കോവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികില്‍സ തേടണം.

   ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.

   ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ 14 ദിവസം റൂം ക്വാറന്റീനില്‍ പോകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പരിലോ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാലും ഏഴു ദിവസം ക്വാറന്റീനില്‍ ഇരിക്കണം.

   ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ ഒഴിവാക്കണം. ഭവനസന്ദര്‍ശനം, വിവാഹങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

   രോഗലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

   കേരളത്തിലേക്ക് വിദേശത്തു നിന്ന് എത്തുന്നവര്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവായതിനു ശേഷവും ഏഴു ദിവസം വീട്ടില്‍ കഴിയുന്നത് അഭികാമ്യം.

   ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പോലും കേരളത്തിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധന ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണം. പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. നെഗറ്റീവാണെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസലേഷനില്‍ കഴിയണം.
   Published by:Jayesh Krishnan
   First published:
   )}