Covid 19 | ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യചത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്-സോണ്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയനിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സിഡ്‌നിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ 30 ശതമാനം കുറയ്ക്കും.
'ഞങ്ങള്‍ മഹാമാരിയ്ക്ക് നടുവിലായിരുന്നു. അതില്‍ നിന്ന് ഞങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഫലപ്രദമായ അതിര്‍ത്തി ക്രമീകരണങ്ങള്‍ നടത്തുകയാണ്' മോറിസണ്‍ പറഞ്ഞു. ഇന്ത്യയെപ്പോലുള്ള സ്ഥലങ്ങളില്‍ നിന്ന് മടങ്ങിവരാനുള്ള അസങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന പൗരന്മാരുടെയോ സ്ഥിരതാമസക്കാരുടെയോ എണ്ണം 5,800 ആക്കി. രണ്ടാഴ്ച ക്വാറന്റീനും നിര്‍ബന്ധമാക്കി. അതേസമം ഇന്ത്യയില്‍ വ്യഴാഴ്ച മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ കൂടുതലാണ്.
advertisement
റെഡ്-സോണുകളില്‍ ഉള്‍പ്പെടുന്ന 40 രാജ്യങ്ങളില്‍ ഏതെങ്കിലും രാജ്യം സന്ദര്‍ശിച്ചെങ്കില്‍ ഒരു യാത്രക്കാരെയും തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ യുകെ നടപ്പാക്കിയ സംവിധാനം രാജ്യം സ്വീകരിക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. 'ഞങ്ങള്‍ ആ പട്ടിക പരിശോധിക്കുന്നില്ലെങ്കിലും ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഞങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന സമീപനരീതിയെക്കുറിച്ച് ഒരു പരിധിവരെ ധാരണ നല്‍കുന്നു'
advertisement
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച യു കെ ഇന്ത്യയെ അവരുടെ ട്രാവല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, യാത്രികര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.
ഞായറാഴ്ച ഹോങ്കോങ്ഏപ്രില്‍ 20 മുതല്‍ 14 ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ന്യൂസിലന്‍ഡും സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
advertisement
യു കെ സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ നാലു മണിക്ക് മുമ്പ് നിങ്ങള്‍ യു കെയില്‍ എത്തുകയാണെങ്കില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയമാവുകയും വേണം. എന്നാല്‍ ഏപ്രില്‍ 23-ന് രാവിലെ 4 മണിക്ക് ശേഷം, കഴിഞ്ഞ 10 ദിവസങ്ങളായി ഇന്ത്യയില്‍ കഴിഞ്ഞയാളാണെങ്കില്‍, നിങ്ങള്‍ ബ്രിട്ടീഷ് പൗരനോ ഐറിഷ് പൗരനോഅല്ലെങ്കില്‍ യു കെ യില്‍ സ്ഥിരതാമസത്തിന് അവകാശങ്ങളുള്ള മൂന്നാം രാജ്യക്കാരനോ ആണെങ്കില്‍ മാത്രമേ യു കെയിലേക്ക് പ്രവേശനം അനുവദിക്കൂ. അങ്ങനെയാണെങ്കിലും നിങ്ങള്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
Location :
First Published :
Apr 22, 2021 4:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ






