തിരുവനന്തപുരം:അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും
ആരോഗ്യമന്ത്രി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ; ആവശ്യം രാഷ്ട്രീയ പ്രേരിതംകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി സുരേഷ് നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയത്. സി.പി.എം ഭരിയ്ക്കുന്ന ബാങ്കിലെ തട്ടിപ്പ് സംസ്ഥാന സർക്കാർ ഭരണ സ്വാധീനമുപയോഗിച്ച് അട്ടിമറിയ്ക്കുമെന്നതിനാൽ സി.ബി.ഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ഹർജി.
തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിയ്ക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. വ്യാജ വായ്പ നേടുന്നതിനായി പ്രതികൾ തയ്യാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 13 ഭരണസമിതി അംഗങ്ങളടക്കം 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ കൃത്യമായ ദിശയിലാണ് അന്വേഷണം തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്ഥാപിത താൽപര്യങ്ങളോടെയാണ് ഹർജിയുമായി കോടതിയെ സ സമീപിച്ചതെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബാങ്കിൽ നിന്ന് വായ്പ എടുത്ത എല്ലാവരുടെയും മൊഴി എടുക്കുന്നതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചിരുന്നു. കേസിൽപ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾ ക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകൾ കണ്ടെത്തുന്നതിനുമാണ് നടപടി. വായ്പ എടുത്ത മുഴുവൻ ആളുകളുടെയും മൊഴികൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വായ്പകളുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും വായ്പ എടുത്ത വ്യക്തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ വായ്പ എടുത്തിട്ടുണ്ടോ എന്നത് വ്യക്തമാകും. വ്യാജ വായ്പകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കാമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.
കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. കേസിൽ നിലവിലെ 6 പ്രതികളിൽ 4 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായിരുന്നു. സൂപ്പർ മാർക്കറ്റ് മാനേജർ റെജിയാണ് അറസ്റ്റിലായത്.
Also Read-
'ഇ.ഡിയെ ക്ഷണിച്ചു വരുത്തുന്നത് ശരിയല്ല; വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ നിൽക്കില്ല'; മന്ത്രി വിഎൻ വാസവൻകരുവന്നൂര് ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേസിലെ പ്രതികൾ ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നുവെങ്കിലും തട്ടിപ്പിന്റെ സൂത്രധാരനും എല്ലാ നീക്കങ്ങളും ആസൂത്രകനുമായ കിരണ്‍ എവിടെ ആണെന്ന കാര്യം അഞ്ജാതമായി തുടരുകയാണ്. അന്വേഷണ സംഘത്തിന് ഇതുവരെ കിരണിനെ കണ്ടെത്താന്‍ സാധിച്ചില്ല. ക്രൈം ബ്രാഞ്ച് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇയാള്‍ ആന്ധ്രയിലാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല, ബാങ്കിൽ അംഗത്വം പോലുമില്ലാതെയാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.