ആലപ്പുഴയിൽ 65കാരന് രണ്ടാമത്തെ ഡോസ് രണ്ടുതവണ കുത്തിവെച്ചു; കോവിഡ് വാക്സിൻ എടുത്തതിൽ ഗുരുതര വീഴ്ച

Last Updated:

വൈകിട്ട് മൂത്രതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബി പി ഉയർന്ന് തന്നെ നിൽക്കുകയാണ്.

Vaccine_Bhaskaran
Vaccine_Bhaskaran
ആലപ്പുഴ: കോവിഡ് വാക്സിൻ കുത്തിവെപ്പിൽ ഗുരുതര വീഴ്ച. കരുവാറ്റയിൽ 65 കാരന് രണ്ടാം ഡോസ് വാക്സിൻ മിനുറ്റുകളടെ വ്യത്യാസത്തിൽ  രണ്ട് തവണ കുത്തിവെച്ചു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.
ഹരിപ്പാട്, കരുവാറ്റ ഇടയിലിൽ പറമ്പിൻ ഭാസ്കരനെയാണ്  മിനിട്ടുകളടെ വ്യത്യാസത്തിൽ  രണ്ടു തവണ  വാക്സിൻ കുത്തിവെച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭാസ്കരൻ  കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോവിഷീൽഡിൻ്റെ സെക്കൻ ഡോസ് വാക്സിൻ സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മുറിയിലേക്ക് അയച്ചു. രേഖകൾ പോലും പരിശോധിക്കാതെ ഒരു ഡോസ് കോവി ഷീൽഡ് കൂടി ആരോഗ്യ പ്രവർത്തക ഭാസ്കരനിൽ കുത്തിവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊന്നമ്മ പറഞ്ഞു.
എത്ര കുത്തിവെപ്പുകൾ ഉണ്ട് എന്നതിനെ സംബന്ധിച്ച്  ഭാസ്കരന് അറിവുണ്ടായിരുന്നില്ല. പൊന്നമ്മ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയപ്പോൾ നീ രണ്ടാമത്തേത് എടുക്കുന്നില്ലേയെന്ന് ഭാസ്കരൻ ചോദിച്ചു. ഇതോടെയാണ് രണ്ട് കുത്തിവെപ്പുകളാണ് ഭാസ്കരന് കിട്ടിയതെന്ന് അറിഞ്ഞത്. രണ്ട് തവണയും കുത്തിവെച്ചത് കോവി ഷീൽഡിൻ്റെ സെക്കൻ ഡോസ് ആയിരുന്നു. തുടർന്ന് പൊന്നമ്മ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചു. വീട്ടിലേക്ക് മടങ്ങി നിരീക്ഷണത്തിലിരിക്കാനായിരുന്നു നിർദ്ദേശം.
advertisement
വൈകിട്ട് മൂത്രതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബി പി ഉയർന്ന് തന്നെ നിൽക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ റഫർ ചെയ്തെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
രണ്ട് ഡോസ് വാക്സിൻ തെറ്റായി കുത്തിവെച്ചതായി  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ഭാസ്കരൻ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്ന് ആലപ്പുഴ ഡിഎം ഒ ഡോക്ടർ അനിതാകുമാരി പറഞ്ഞു. അതേസമയം ഭാസ്കകരൻ്റെ അശ്രദ്ധ മൂലമാണ് തെറ്റായ കുത്തിവെപ്പ് നടന്നതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വാദം. രണ്ടാമതും മരുന്ന് കുത്തിവെക്കുമ്പോൾ ഭാസ്കരൻ ആദ്യം കുത്തിവെപ്പ് എടുത്ത കാര്യം പറഞ്ഞിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം.
advertisement
അതേസമയം രജിസ്ട്രേഷനും ടോക്കണും ഉൾപ്പടെ നൽകി നടത്തുന്ന വാക്സിനേഷൻ നടപടികളുടെ വിശ്വാസ്യത തകർക്കുന്നതായി കരുവാറ്റയിലെ സംഭവം. മറ്റൊന്ന് വാക്സിനേഷനുകളെ സംബന്ധിച്ച് ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടത്ര ധാരണ ലഭിച്ചിട്ടില്ല എന്നതും സംഭവം വിരൽ ചൂണ്ടുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്താൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വേണ്ട വിധത്തിലുള്ള പ0നങ്ങൾ പോലും നടന്നിട്ടില്ല. അതു കൊണ്ട് തന്നെ നിലവിൽ ഭാസ്കരനെ ഇതെങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചു ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ധാരണയില്ല. എന്തായാലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഭാസ്കരൻ്റെ കുടുംബം പരാതി നൽകി. വീഴ്ചയിൽ ആരോഗ്യ വകുപ്പ് എന്ത് നടപടിയെടുക്കും എന്നതാണ് ശ്രദ്ധേയം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആലപ്പുഴയിൽ 65കാരന് രണ്ടാമത്തെ ഡോസ് രണ്ടുതവണ കുത്തിവെച്ചു; കോവിഡ് വാക്സിൻ എടുത്തതിൽ ഗുരുതര വീഴ്ച
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement