advertisement

'ഇല്ലാതാകുന്നത് നിങ്ങളാകാതിരിക്കാൻ നോക്കുക'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മറുപടി

Last Updated:

അഷുറയുടെ പോരാട്ട വീര്യമുള്ള ഇറാൻ ജനത പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് അലി ലാരിജാനി പറഞ്ഞു

News18
News18
ടെഹ്‌റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന്റെ സൈനിക ആസ്തികൾ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. മുൻപ് നടത്തിയ ആക്രമണങ്ങളേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള സൈനിക നീക്കമാകും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുകയെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇന്ധനലഭ്യത ഉറപ്പാക്കാൻ ഈ പാത തുറന്നിടേണ്ടത് ആഗോള ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിന്റെ ഭീഷണിയെ പൂർണമായും പുച്ഛിച്ചുതള്ളിക്കൊണ്ടാണ് ഇറാന്റെ മറുപടി എത്തിയത്. ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി അറബിക് ഭാഷയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അമേരിക്കയ്ക്ക് മറുപടി നൽകിയത്. "അഷുറയുടെ പോരാട്ട വീര്യമുള്ള ഇറാൻ ജനത നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. ചരിത്രത്തിൽ വലിയ ശക്തികൾ പോലും ഇറാനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടിട്ടുണ്ട്. ഇല്ലാതാകുന്നത് നിങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കുക," ലാരിജാനി മുന്നറിയിപ്പ് നൽകി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇല്ലാതാകുന്നത് നിങ്ങളാകാതിരിക്കാൻ നോക്കുക'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മറുപടി
Next Article
advertisement
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
  • അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ ജി സുധാകരൻ സിപിഎം നേതാവ് സുജാതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി

  • സുധാകരൻ സുജാത നായന്മാരുടെ വീട്ടിൽ മാത്രം പോകുന്നുവെന്നും നായരാണെന്ന് മുല്ലപ്പൂ തുളസിപ്പൂ വെക്കുന്നുവെന്നും ആരോപിച്ചു

  • സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് എസ്എഫ്ഐ ക്രിമിനലുകളാണ് കാരണം എന്നും സുധാകരൻ ആരോപിച്ചു

View All
advertisement