'കോവിഡ് നാലാം തരംഗം'; ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിൽ കഴിഞ്ഞ ദിവസം 3,594 കോവിസ് കേസുകളാണ് സ്ഥിരീകരിച്ചത്. 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 11,994 സജീവ കേസുകളാണ് ഇവിടെയുള്ളത്.
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് നാലാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 'രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാമത്തെ തരംഗമായിരിക്കാം, പക്ഷെ ഡൽഹിയിൽ ഇത് നാലാം തരംഗമാണ്. എന്നായിരുന്നു കെജ്രിവാളിന്‍റെ വാക്കുകൾ. നിലവിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എങ്കിലും ലോക്ക്ഡൗണ്‍ നടപ്പിലാക്കാനുള്ള സാധ്യതകൾ കെജ്രിവാൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. 'നിലവിൽ ഏതെങ്കിലും തരത്തിലുള്ള ലോക്ക് ഡൗൺ നടപ്പാക്കാൻ സർക്കാരിന് ചിന്തയില്ല. എന്നാൽ ഭാവിയിൽ അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും' അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിൽ കഴിഞ്ഞ ദിവസം 3,594 കോവിസ് കേസുകളാണ് സ്ഥിരീകരിച്ചത്. 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 11,994 സജീവ കേസുകളാണ് ഇവിടെയുള്ളത്. പോസിറ്റിവിറ്റി നിരക്ക് മാർച്ച് 17 ലെ 0.66 ശതമാനം എന്ന നിലയിൽ നിന്ന് 4.11 ശതമാനമായി ഉയർന്നിട്ടുണ്ട്.
advertisement
കഴിഞ്ഞ ഒക്ടോബറിലെ കോവിഡ് മൂന്നാം തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, മരണസംഖ്യയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണവും അത്ര ആശങ്ക ഉയർത്തുന്നതല്ല എന്ന കാര്യവും കെജ്രിവാൾ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 'കൊറോണയുടെ ഈ നാലാം തരംഗത്തിൽ, കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, മരണസംഖ്യയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയു പരിചരണം ആവശ്യമുള്ളവരുടെയും എണ്ണം വച്ചു നോക്കിയാൽ മുൻകാല തരംഗത്തേക്കാൾ അത്ര ഗൗരവമുള്ളതല്ല - ഒക്ടോബറിൽ, ദിവസവും 3,000 മുതൽ 4,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഏകദേശം 1,700 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഇന്ന് ഏകദേശം 800 രോഗികളാണ് ഐസിയുവിൽ ഉള്ളത്. അന്ന് ഒരു ദിവസം ഏകദേശം 40 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നാൽ ഇന്ന് ഏകദേശം 10 മുതൽ 12 വരെ മരണങ്ങൾ വരെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്' എന്നായിരുന്നു വാക്കുകൾ.
advertisement
രോഗവ്യാപനം, വികസ്വര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലേക്ക് ആരോഗ്യ മാനേജ്മെന്റ് സംവിധാനത്തെ ഉയർത്തുക; പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി നിലവിലെ വെല്ലുവിളി മൂന്നിരട്ടിയാണെന്നാണ് സർക്കാർ തന്ത്രം വിശദീകരിച്ച് കെജ്രിവാൾ പറയുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ അഭിനന്ദിച്ച മുഖ്യമന്ത്രി വാക്സിനേഷൻ കേന്ദ്രങ്ങൾക്കായുള്ള കർശനമായ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
'വാക്സിൻ സുരക്ഷിതമാണെന്ന് ഇപ്പോൾ വ്യക്തമാണ്. കമ്മ്യൂണിറ്റി സെന്ററുകളിലും സ്കൂളുകളിലും ആളുകൾക്ക് ബഹുജന തലത്തിൽ വാക്സിനേഷൻ നൽകാൻ കേന്ദ്ര സർക്കാർ ഞങ്ങളെ അനുവദിക്കുകയാണെങ്കിൽ, കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാനും കഴിയും'കെജ്രിവാൾ വ്യക്തമാക്കി..
Location :
First Published :
April 03, 2021 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് നാലാം തരംഗം'; ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ