നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

  'മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണെന്നും കോവിഡ് രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  pinarayi vijayan

  pinarayi vijayan

  • Share this:
   തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   'സാര്‍വ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചര്‍ച്ച ഉയര്‍ന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെക്കുറിച്ചാണ്. വാക്‌സിനെ മറികടക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക' മുഖ്യമന്ത്രി പറഞ്ഞു. പ്രഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണെന്നും കോവിഡ് രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

   Also Read-എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍

   വാക്‌സിനെടുത്തവര്‍ക്ക്  രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാല്‍ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. കോവിഡ് രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള സ്ഥിതി നോക്കിയാല്‍ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിയന്ത്രണങ്ങളുമായി സഹകരിച്ച ജനങ്ങളെ അഭിന്ദിക്കുകയും  ഈ ജാഗ്രത കുറച്ചുനാള്‍ കൂടി തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണി ഉയര്‍ത്താം, ആരോഗ്യ സംവിധാനങ്ങള്‍ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ തയ്യാറെടുക്കാണം, സാമൂഹിക ജാഗ്രത എത്തരത്തില്‍ പ്രായോഗിക വത്കരിക്കണം എന്ന പാഠങ്ങള്‍ പഠിപ്പിച്ചു. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രണ്ടാം തരംഗത്തിന്റെ അനുഭവങ്ങളെ വിശദമായ രീതിയില്‍ വിലയിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുക്കാനുള്ള നടപടിയെടുക്കനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

   അതേസമയം സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read-Covid 19 | രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4525, കൊല്ലം 2120, പത്തനംതിട്ട 1616, ആലപ്പുഴ 2619, കോട്ടയം 2290, ഇടുക്കി 1094, എറണാകുളം 8296, തൃശൂര്‍ 7353, പാലക്കാട് 3360, മലപ്പുറം 4555, കോഴിക്കോട് 3928, വയനാട് 487, കണ്ണൂര്‍ 2253, കാസര്‍ഗോഡ് 904 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,25,319 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,31,203 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3383 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Jayesh Krishnan
   First published:
   )}