Covid-19 | കോവിഡ് ബാധിച്ചിട്ടുണ്ടോ? ഈ രണ്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്; പുതിയ പഠനം പറയുന്നത്

Last Updated:

രണ്ടാം തരംഗത്തിൽ ഡെൽറ്റ വേരിയന്റും മൂന്നം തരം​ഗത്തിൽ ഒമിക്രോണും അതിന്റെ വിവിധ വകഭേദങ്ങളും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്.

വാക്സിനുകൾ നൽകി കോവിഡ് (Covid-19) മഹാമാരിയെ പിടിച്ചു കെട്ടുന്നതിൽ രാജ്യം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെങ്കിലും വിവിധ വകഭേദങ്ങൾ ഇപ്പോഴും ഭീഷണിയായി തുടരുകയാണ്. രണ്ടാം തരംഗത്തിൽ ഡെൽറ്റ വേരിയന്റും മൂന്നം തരം​ഗത്തിൽ ഒമിക്രോണും അതിന്റെ വിവിധ വകഭേദങ്ങളും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്.
ബിഎ.4 (BA.4), ബിഎ.5 (BA.5) എന്നിങ്ങനെയുള്ള പേരുകളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ തരം​ഗത്തിന്റെ തുടക്കമാണിതെന്നും കരുതപ്പെടുന്നു. ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യത്തെ രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. നിലവിൽ‌, പുതിയ വകഭേദങ്ങൾ വലിയ അപകടമൊന്നും ഉണ്ടാക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും, ഒമിക്രോണിന്റെ മുൻ വകഭേദമായ ബിഎ.2 നേക്കാൾ വേ​ഗത്തിൽ പടരുന്നതാണ് പുതിയ വകഭേദങ്ങളെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ​ഗൗരവകരമായി കാണേണ്ട രണ്ട് കോവിഡ് ലക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സോ കോവിഡ് സ്റ്റഡി ആപ്പിന്റെ (ZOE Covid Study app) തലവനായ പ്രൊഫസർ ടിം സ്പെക്ടർ (Professor Tim Spector). മണം നഷ്ടപ്പെടുന്നതും (Loss of smell) തുടർച്ചയായി ചെവിയിൽ ഉണ്ടാകുന്ന മൂളൽ ശബ്ദവും (tinnitus) ആണ് ആ രണ്ട് ലക്ഷണങ്ങൾ.
advertisement
മഹാമാരിയുടെ തുടക്കസമയത്തു, തന്നെ പൊസിറ്റീവ് ആകുന്ന രോഗികളിൽ കണ്ടുവന്നിരുന്ന ലക്ഷണങ്ങളിലൊന്നാണ് മണം നഷ്ടപ്പെടുന്നത്. അത് ഇപ്പോഴും തുടരുന്നു. കോവിഡ് ബാധിച്ച ഒരു വ്യക്തിക്ക് വ്യത്യസ്ത ഗന്ധങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ വരികയോ അല്ലെങ്കിൽ മണം പൂർണ്ണമായും മനസിലാകാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. സുഖം പ്രാപിച്ചതിനു ശേഷവും ഈ ലക്ഷണം നിങ്ങളോടൊപ്പം നിലനിൽക്കും. പ്രൊഫസർ സ്പെക്ടർ ഇതിനെ ഗുരുതരമായ ലക്ഷണങ്ങളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്.
ചെവിയിൽ ഉണ്ടാകുന്ന മൂളൽ ശബ്ദം പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ലക്ഷണമാണ്. തലച്ചോറിനടുത്തുള്ള ഏതെങ്കിലുമൊരു ശരീരഭാഗത്തെ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഈ ലക്ഷണം കൊണ്ട് അർഥമാക്കുന്നതെന്നാണ് പ്രൊഫസർ സ്പെക്ടർ പറയുന്നത്. അഞ്ച് കോവിഡ് രോഗികളിൽ ഒരാൾക്ക് വീതം ചെവി സംബന്ധമായ പ്രശ്‌നമുണ്ടെന്നും പ്രൊഫസർ സ്പെക്ടറും സംഘവും കണ്ടെത്തി.
advertisement
അതേസമയം, രാജ്യത്ത് ബൂസ്റ്റർ ഡോസെടുത്ത 70 ശതമാനം പേർക്കും മൂന്നാം തരംഗത്തിൽ കോവിഡ് പിടിപെട്ടില്ലെന്ന് പുതിയ പഠനം വ്യക്തമാക്കിയിരുന്നു. ഏകദേശം 6,000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനം അനുസരിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിച്ച എഴുപത് ശതമാനം ആളുകൾക്കും മൂന്നാം തരംഗത്തിൽ രോഗം പിടിപെട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മുൻകരുതൽ ഡോസ് എടുക്കാത്ത വാക്സിനേഷൻ എടുത്തവരിൽ 45 ശതമാനം പേരും മൂന്നാം തരംഗത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊറോണ വൈറസിനെക്കുറിച്ചുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാൻ ഡോ രാജീവ് ജയദേവന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നു.
advertisement
keywords:
link:
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 | കോവിഡ് ബാധിച്ചിട്ടുണ്ടോ? ഈ രണ്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്; പുതിയ പഠനം പറയുന്നത്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement