Covid 19 | ഇന്ത്യയിൽ കോവിഡ്-19 കേസുകൾ കുറയുന്നു; അതേസമയം ഒമിക്രോൺ ബിഎ.3 വകഭേദത്തെക്കുറിച്ച് ജാഗ്രതവേണമെന്ന് വിദഗ്ധർ

Last Updated:

എന്താണ് ഒമിക്രോൺ BA.3 വേരിയന്റ്?

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോവിഡ് -19 കേസുകൾ (Covid 19 cases) ഇന്ത്യയിൽ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. എന്നാൽ കൂടുതൽ വേരിയന്റുകളുടെയും അവയുടെ മ്യൂട്ടേഷനുകളുടെയും ഭീഷണി ഇപ്പോഴും കോവിഡ് മൂന്ന് തരംഗങ്ങൾ അനുഭവിച്ച രാജ്യത്ത് തുടരുകയാണ്. BA.1, BA.1.1, BA.2, BA.3 എന്നിവയുൾപ്പെടെ മൂന്നാം തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റുകളുടെ നിരവധി ഉപ-വകഭേദങ്ങൾ പഠിക്കുകയാണെന്നും, അവയുടെ തീവ്രത ട്രാക്കുചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടന (World Health Organisation) അറിയിച്ചിട്ടുണ്ട്.
ഒമിക്രോണിന്റെ BA.1, BA.2 ഉപ വകഭേദങ്ങൾ നമുക്കെല്ലാവർക്കും പരിചിതമാണെങ്കിലും, 'കൂടുതൽ ഗുരുതരമായ രോഗത്തിന്' കാരണമാകുമോ എന്ന് വിലയിരുത്താൻ BA.3 ഉപ-വകഭേദത്തെ നിരീക്ഷിച്ചുവരികയാണെന്ന് WHO പറഞ്ഞു.
സാംക്രമിക രോഗ എപ്പിഡെമിയോളജിസ്റ്റും കോവിഡ്-19 ടെക്‌നിക്കൽ ലീഡുമായ മരിയ വാൻ കെർഖോവ് മാർച്ച് 5 ന് ലോകാരോഗ്യ സംഘടനയിൽ BA.2, BA.1 എന്നീ ഉപ വകഭേദങ്ങളുടെ തീവ്രത സമാനമാണെന്നും BA.3 ഉപ-വകഭേദങ്ങളെക്കുറിച്ചും അറിയിച്ചു. “ലോകമെമ്പാടും കണ്ടെത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ടവ BA.1, BA.1.1, BA.2 എന്നിവയാണ്. BA.3 യും മറ്റ് ഉപ-പരമ്പരകളും ഉണ്ട്," അവർ പറഞ്ഞു.
advertisement
എന്താണ് ഒമിക്രോൺ BA.3 വേരിയന്റ്?
ബോട്സ്വാനയിൽ ഉത്ഭവിച്ചതിന് ശേഷമുള്ള ആശങ്കയുടെ അഞ്ചാമത്തെ വകഭേദമായി WHO ഒമിക്രോണിനെ തരംതിരിച്ചു, കൂടാതെ ഇത് വൈറസിന്റെ ഏറ്റവും പരിവർത്തനം ചെയ്ത വകഭേദമാണെന്നും കണ്ടെത്തി. ജനുവരിയിൽ ജേർണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ച 'ഒമിക്‌റോണിന്റെ മൂന്നാം വംശത്തിന്റെ ഉദയം, BA.3 യും അതിന്റെ പ്രാധാന്യവും' എന്ന ഒരു പഠനം കാണിക്കുന്നത് BA.1 നും BA.2 നും വ്യത്യസ്ത സ്പൈക്ക് പ്രോട്ടീനുകളുണ്ടെങ്കിലും BA.3 സ്പൈക്ക് പ്രോട്ടീനുകളിൽ പ്രത്യേക മ്യൂട്ടേഷനുകളൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. BA.3 എന്നത് BA.2, BA.1 സ്പൈക്ക് പ്രോട്ടീനുകളുടെ സംയോജനമാണ്.
advertisement
ഒമൈക്രോൺ വേരിയന്റിന്റെ BA.3 വകഭേദം പകരുന്നതാണോ?
വടക്കുപടിഞ്ഞാറൻ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ GISAID-ൽ ചേർത്ത മൊത്തം ജീനോം സീക്വൻസുകളുടെ 0.013 ശതമാനം മാത്രമാണ് BA.3 ഒമിക്രോൺ ഉപവകഭേദത്തിൽ ഉള്ളത്. ഇതിന് കുറച്ച് മ്യൂട്ടേഷനുകളും ഉണ്ടായിരുന്നതായി പഠനം കാണിക്കുന്നു.
"BA.3 പരമ്പര ഈ മൂന്ന് വകഭേദങ്ങളിൽ ഏറ്റവും കുറഞ്ഞ കേസുകൾക്ക് കാരണമായി. അതിനാൽ, BA.3 വളരെ കുറഞ്ഞ വേഗതയിൽ പടരുന്നതിനും കേസുകൾ കുറയുന്നതിനും കാരണമാണ്. ഇത് BA.1-ൽ നിന്നുള്ള ആറ് മ്യൂട്ടേഷനുകൾ നഷ്ടമായതിനാലോ BA.2-ൽ നിന്ന് രണ്ട് മ്യൂട്ടേഷനുകൾ നേടിയതിനാലോ ആയിരിക്കാമെന്ന് ഊഹിക്കാം," എന്ന് പഠനത്തിൽ പറയുന്നു.
advertisement
എന്നിരുന്നാലും, ഒമിക്രോൺ ഇതുവരെ നേരിയ തോതിലുള്ള അണുബാധകൾ ഉണ്ടാക്കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും, ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന 'ചില മ്യൂട്ടേഷനുകൾ വികസിപ്പിക്കാനും സാധ്യമാണ്' എന്നും അഭിപ്രായമുണ്ട്.
Summary: Experts warn the rise of Omicron BA.3 variant. Here's all you need to know
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഇന്ത്യയിൽ കോവിഡ്-19 കേസുകൾ കുറയുന്നു; അതേസമയം ഒമിക്രോൺ ബിഎ.3 വകഭേദത്തെക്കുറിച്ച് ജാഗ്രതവേണമെന്ന് വിദഗ്ധർ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement