കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ

Last Updated:

2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.

Image Facebook
Image Facebook
​കൊച്ചി: കോവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത് കെയറിന്റെ (എൻ എ ബി എച്ച്) അക്രഡിറ്റേഷനുളള ആശുപത്രികളിൽ
100 കിടക്കകളിൽ താഴെ
ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 2997, മുറി( 2 ബെഡ് എ സി)- 3491, സ്വകാര്യമുറി -4073, സ്വകാര്യ മുറി എ സി -5819
100- 300 കിടക്കകൾ
ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 4046, മുറി( 2 ബെഡ് എ സി)- 4713, സ്വകാര്യമുറി -5499, സ്വകാര്യ മുറി എ സി -7856
advertisement
300 കിടക്കകളിൽ കൂടുതൽ
ജനറൽ വാർഡ്- 2910, മുറി (2 ബെഡ്)- 5035, മുറി( 2 ബെഡ് എ സി)- 5866, സ്വകാര്യമുറി -6843, സ്വകാര്യ മുറി എ സി -9776
NABH അക്രെഡിറ്റേഷനില്ലാത്ത ആശുപത്രികൾ
100 കിടക്കകളിൽ താഴെ
ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 2724, മുറി( 2 ബെഡ് എ സി)- 3174, സ്വകാര്യമുറി -3703, സ്വകാര്യ മുറി എ സി -5290
100- 300 കിടക്കകളുള്ള ആശുപത്രി
advertisement
ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 3678, മുറി( 2 ബെഡ് എ സി)- 4285, സ്വകാര്യമുറി -4999, സ്വകാര്യ മുറി എ സി -7142
300 കിടക്കകൾക്ക് മുകളിൽ
ജനറൽ വാർഡ്- 2645, മുറി (2 ബെഡ്)- 4577, മുറി( 2 ബെഡ് എ സി)- 5332, സ്വകാര്യമുറി -6221, സ്വകാര്യ മുറി എ സി -8887
മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാം എന്ന് ജൂണ്‍ 16ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന അമിത ചികിത്സാ നിരക്കില്‍ കുറവു വരുത്തുന്നതില്‍ ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് നരക്ക് പുതുക്കിയത്.
advertisement
പുതുക്കിയ നിരക്ക് ആറ് ആഴ്ചത്തേക്ക് ഈടാക്കുമെന്നും തുടര്‍ന്ന് പരാതികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയെ സമീപിക്കുമ്പോള്‍ മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാവൂ എന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ
Next Article
advertisement
Love Horoscope October 9 | ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളുടെ പ്രണയ ബന്ധങ്ങളുടെ വികസനവും കാണിക്കുന്നു

  • മിഥുനം, മീനം, കുംഭം രാശികൾക്ക് ശക്തമായ പ്രണയ സാധ്യതയുണ്ട്

  • മേടം, ചിങ്ങം, ധനു രാശിക്കാർക്ക് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും

View All
advertisement