സ്വാബ് ടെസ്റ്റുകൾക്ക് വിട; കൊറോണ വൈറസിനെ കണ്ടെത്തുന്ന മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ
- Published by:Naseeba TC
- news18-malayalam
Last Updated:
മാസ്കിൽ നിന്ന് 90 മിനിറ്റിനുള്ളിൽ ടെസ്റ്റിന്റെ ഫലം നൽകാനും കഴിയും.
കൊറോണ വ്യാപകമായതോടെ എല്ലാവരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് മാസ്കുകൾ. ധരിക്കുന്നയാളുടെ ശ്വാസത്തിൽ നിന്നും കൊറോണ വൈറസ് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്ന മാസ്ക് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും എംഐടിയിലെയും ശാസ്ത്രജ്ഞരാണ് ചെലവ് കുറഞ്ഞ ഇത്തരമൊരു മാസ്ക് വികസിപ്പിച്ചെടുത്തത്. ഒരു ബട്ടൺ അമർത്തിക്കൊണ്ട് സജീവമാക്കാവുന്ന മാസ്കിൽ നിന്ന് 90 മിനിറ്റിനുള്ളിൽ ടെസ്റ്റിന്റെ ഫലം നൽകാനും കഴിയും.
കോവിഡ് പരിശോധനയ്ക്ക് ഏറ്റവും മികച്ച മാർഗമായ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിന് സമാനമാണ് ഇതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇതിന്റെ ഫലം ഡിജിറ്റൽ സിഗ്നലായി കൈമാറുകയും ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ മാസ്ക് ഉപയോഗിക്കുന്നയാൾക്ക് പരിശോധനാ ഫലം അറിയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. മാസ്കിന്റെ വൻതോതിലുള്ള ഉൽപാദനത്തിനായി നിർമ്മാതാക്കളെ തിരയുകയാണ് ശാസ്ത്രജ്ഞർ.
ഒരു വലിയ ഡയഗ്നോസ്റ്റിക് ലബോറട്ടറിയെ ഫെയ്‌സ് മാസ്കിനകത്ത് പ്രവർത്തിക്കുന്ന ഒരു ചെറിയ സിന്തറ്റിക് ബയോളജി അധിഷ്ഠിത സെൻസറിലേക്ക് ചുരുക്കിയതായി ഗവേഷണ പ്രബന്ധത്തിന്റെ രചയിതാവായ പീറ്റർ ഗുയിൻ പറഞ്ഞു. കൂടാതെ പിസിആർ ടെസ്റ്റുകളുടെ ഉയർന്ന കൃത്യതയും ആന്റിജൻ ടെസ്റ്റുകളുടെ വേഗതയും ചെലവ് കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ധരിക്കുന്നയാളുടെ ശ്വാസത്തിൽ നിന്നും ബയോസെൻസറുകൾ ഉപയോഗിച്ചാണ് കോവിഡിന് കാരണമാവുന്ന SARS-CoV-2 വൈറസിന്റെ സാന്നിധ്യം മാസ്ക് കണ്ടെത്തുന്നത്. സിന്തറ്റിക് ബയോളജി പ്രതികരണങ്ങൾ ഉപയോഗിച്ച് ബയോമോളിക്യൂളുകൾ കണ്ടെത്തുന്ന ഉപകരണങ്ങളാണ് ബയോസെൻസറുകൾ.
You may also like:Explained | കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വാക്സിൻ സ്വീകരിച്ച ആളുകളെ ബാധിക്കുമോ? സംശയങ്ങൾക്കുത്തരം അറിയാം
എന്നാൽ, നേരിട്ട് ധരിക്കുന്ന മാസ്കുകളിൽ സെല്ലുകളും ജലവും ഉൾപ്പെടുന്ന ഇത്തരമൊരു പ്രവർത്തനം നടക്കുന്നത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ, ശാസ്ത്രജ്ഞരുടെ ടീം വെയറബിൾ ഫ്രീസ് ഡ്രൈ സെൽ ഫ്രീ (ഡബ്ല്യുഎഫ്ഡിസിഎഫ്) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. മാസ്കിൽ, മൂന്ന് ഫ്രീസ് ഡ്രൈഡ് ബയോളജിക്കൽ റിയാക്ഷനുകൾ ആണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചത്.
advertisement
മാസ്ക് ഉപയോഗിക്കുന്നയാൾ ബട്ടൺ അമർത്തുമ്പോൾ റിസർവോയറിൽ നിന്നും ജലം പുറത്തുവരികയും ബയോളജിക്കൽ റിയാക്ഷന്റെ ഒരു ശൃംഖല ഇത് സൃഷ്ടിക്കുകയും ചെയ്യും. ഇതിലൂടെയാണ് മാസ്ക് ധരിച്ചിരിക്കുന്നയാളുടെ ശ്വാസത്തിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.
You may also like:പ്രേതങ്ങൾ കൂട്ടമായി എത്തി പേടിപ്പിക്കുന്നു; ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി യുവാവ്
ഇത്തരത്തിലുള്ള പ്രതിപ്രവർത്തനങ്ങളിൽ ആദ്യത്തേത് കൊറോണ വൈറസിന്റെ മെംബ്രേൻ തുറന്ന് അതിന്റെ ആർഎൻഎയിലേക്ക് പ്രവേശിക്കുന്നു. രണ്ടാമത്തെ പ്രതിപ്രവർത്തനം വൈറൽ ആർഎൻഎയുടെ ഒന്നിലധികം പകർപ്പുകൾ എടുത്ത് ആവശ്യത്തിനുള്ള സാമ്പിളുകൾ നിർമ്മിക്കുന്നു. മൂന്നാമത്തെ പ്രതിപ്രവർത്തനം ഒരു സ്പൈക്ക് ജീൻ മോളിക്യൂളിനെ തിരയുന്നു. ഇത് ടെസ്റ്റിംഗ് സ്ട്രിപ്പിൽ ഇത്തരത്തിൽ ഒരു മോളിക്യൂളിനെ കണ്ടെത്തിയാൽ അത് രണ്ട് ചെറിയ കഷണങ്ങളായി മുറിക്കുന്നു.
advertisement
അവസാന ഘട്ടത്തിൽ, മുറിക്കാൻ സ്പൈക്ക് ഫ്രാഗ്മെന്റുകൾ ഇല്ലെന്നുണ്ടെങ്കിൽ ധരിക്കുന്നയാളുടെ ശ്വാസത്തിൽ SARS-CoV-2 വൈറസിന്റെ സാന്നിധ്യം ഇല്ലെന്നാണ് പരിശോധന നിഗമനം. കൂടാതെ, കൊറോണ വൈറസ് പരിശോഘനക്ക് പുറമേ പാതജനുകളുടെ അളവ് കണ്ടെത്തുന്നതിനും അപകടകരമായ വസ്തക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും മാസ്ക് ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
Location :
First Published :
June 29, 2021 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
സ്വാബ് ടെസ്റ്റുകൾക്ക് വിട; കൊറോണ വൈറസിനെ കണ്ടെത്തുന്ന മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ