നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് മരണക്കണക്ക്; പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  കോവിഡ് മരണക്കണക്ക്; പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

  ആരോഗ്യമന്ത്രി വീണ ജോർജ്

  ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താലും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. കൂടാതെ ഒരാള്‍ കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് ബാധിച്ചവര്‍ കണക്കില്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കിയിരുന്നു.

   ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ മാര്‍ഗരേഖ പുതുക്കും. മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവയും പരിശോധിക്കും. മരണക്കണക്കില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് രോഗം ഗുരുതരമല്ല.

   18 വയസിന് മുുകളില്‍ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് 13ലക്ഷം വാക്‌സിന്‍ കൂടി ലഭിക്കും. മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളില്‍ പീഡിയാട്രിക് ഐസിയു ഒരുക്കിയിട്ടുണ്ട്.

   കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ആളുകള്‍ ഒത്തുകൂടുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും പൊതുപരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

   കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

   രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

   കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. അതേ സമയം ആത്മഹത്യ, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍ ഇത് പരിശോധിക്കാനായയി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

   കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലഖൂകരിക്കണമെന്ന സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.സി.എം.ആറും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശമ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
   Published by:Jayesh Krishnan
   First published:
   )}