കോവിഡ് ബാധിച്ച് നിരവധി പേരെയാണ്ഇപ്പോൾ ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. പല രോഗികൾക്കും ദിവസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമാണുള്ളത്എന്നാൽ വളരെ കുറച്ച് ആശുപത്രി ജീവനക്കാർ മാത്രമാണ് ഇവരെ പരിചരിക്കാനുള്ളൂ. മറ്റ് രോഗാവസ്ഥയിലെ പോലെ രോഗികൾക്ക് കൂട്ടിരിക്കാനും പരിചരിക്കാനും ബന്ധുകൾക്കും സാധിക്കില്ല. എന്നാൽ കോവിഡ് രോഗികളുടെ ഉന്മേഷം വീണ്ടെടുക്കാൻ വ്യത്യസ്തമായ വഴി തേടിയിരിക്കുകയാണ് ഒഡീഷയിലെ എ.കെ.സി.ജി മെഡിക്കൽ കൊളേജിലെ ആരോഗ്യപ്രവർത്തകർ. രോഗികളെ അണിയിച്ചൊരുക്കിയാണ് ആരോഗ്യ പ്രവർത്തർ ഇവർക്ക് ഉന്മേഷം നൽകുന്നത്.
രോഗികളുടെ താടി വടിച്ച് നൽകുന്നതും, മുടി കെട്ടി കൊടുക്കുന്നതുമായ ആരോഗ്യ പ്രവർത്തകരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. പിപിഇ കിറ്റ് ധരിച്ച അരോഗ്യ പ്രവർത്തകർ യുവതിയുടെ മുടി കെട്ടി കൊടുക്കുന്നതും മധ്യവയസ്കനായ ഒരാളുടെ താടി വടിച്ച് നൽകുന്നതുമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ ആരോഗ്യ പ്രവർത്തകുടെ നിസ്വാർത്ഥ സേവനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ജോലിഭാരം ഏറെയുള്ള സമയത്തും രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്ന ജീവനക്കാരെ പ്രകീർത്തിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.
Also Read-കോവാക്‌സിന് യുഎസില്‍ അടിയന്തര വിതരണത്തിന് അനുമതിയില്ല; കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്ദേശംവൈറൽ വീഡിയോക്ക് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് മൊഹപത്ര, ഗഞ്ചം ജില്ലാ കളക്ടർ ബിജെയ് അമൃരുത് കുലംഗൈ എന്നിവർ രംഗത്ത് എത്തിയതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരുടെ ഈ സേവനം മറ്റ് ആശുപത്രികൾക്കും മാതൃകയാക്കാവുന്നതാണെന്ന് കളക്ടർ ബിജെയ് അമൃരുത് കുലംഗൈ അഭിപ്രായപ്പെട്ടു.
എഎൻഐ യുടെ ട്വീറ്റിന് താഴെയും ആരോഗ്യപ്രവർത്തകരെ പ്രശംസിച്ച് നിരവധി ആളുകൾ കമൻ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. “ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. വീടിന് സമാനമായ സാഹചര്യം ഒരുക്കി രോഗികളെ ചികിത്സിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിലുള്ള ആത്മബന്ധമാണിത് കണിക്കുന്നത്. രോഗികൾക്ക് കൂടുതൽ ആത്മവീര്യം ഇതിലൂടെ നൽകാൻ കഴിയും അതുവഴി രോഗം വേഗം ഭേദമാകുകയും ചെയ്യും” രവി കുമാർ എന്നൊരാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
വീട്ടിൽ നിന്നും മാറിനിൽക്കുന്ന രോഗികളുടെ ഉന്മേഷവും പ്രസരിപ്പും നിലനിർത്തുന്നതിൽ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ എല്ലാവരും വലിയ പങ്കാണ് വഹിക്കുന്നത് എന്ന് മറ്റൊരാൾ കമൻ്റായി കുറിച്ചു.
6907 പുതിയ കോവിഡ് കേസുകളാണ് ഒഡീഷയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 44 പേർ മരിക്കുകയും ചെയ്തു. 8032 പേരാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് നിലവിൽ 69,333 ആക്ടീവ് കേസുകളാണ് ഉള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 837226 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇവരിൽ 7,64,673 പേർ രോഗമുക്താരായി. 3167 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.