BREAKING: Amit Shah| കോവിഡ് ഭേദമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

Last Updated:

കോവിഡ് ബാധിതനായി രണ്ടാഴ്ച മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് 19 ഭേദമായി മടങ്ങിയെത്തിയ അമിത് ഷായെ തിങ്കളാഴ്ച രാത്രിയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ഡോ. രൺദീവ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായെ നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അമിത് ഷാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.'' അദ്ദേഹം ഇപ്പോൾ  സുഖമായിരിക്കുന്നു. ആശുപത്രയിൽ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നു''- അൽപ സമയത്തിന് മുൻപ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കോവിഡ് ബാധിതനായി രണ്ടാഴ്ച മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ ക്വറന്റീനിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ആദ്യവാരത്തിലാണ് 55 കാരനായ അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.
advertisement
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
BREAKING: Amit Shah| കോവിഡ് ഭേദമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement