വിദ്യാർത്ഥികൾക്കായുള്ള ഹൈബ്രിഡ് പഠനരീതി (hydrid learning) കോവിഡ് വ്യാപനത്തില്‍ (covid spread) ഗണ്യമായ കുറവ് വരുത്തുമെന്ന് പഠനം. യുഎസിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
എന്നാൽ പൂര്‍ണമായും സ്കൂളുകൾ അടച്ചിടുന്നത് ഹൈബ്രിഡ് പഠനരീതിയുടെ അത്ര ഗുണം ചെയ്യുന്നില്ലെന്നും ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുതിയ കോവിഡ് 19 തരംഗമോ സമാനമായ പകര്‍ച്ചവ്യാധിയോ ഉണ്ടായാല്‍ തീരുമാനമെടുക്കേണ്ട അധികൃതരരെ ഈ പഠനം സഹായിക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ സ്‌കൂളുകള്‍ (schools) അടച്ചുപൂട്ടിയപ്പോള്‍ പലരും ഈ ഹൈബ്രിഡ് മോഡലിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഗവേഷകന്‍ പിനാര്‍ കെസ്‌കിനോകാക് പറഞ്ഞു.
ഫലപ്രദമായ കോവിഡ് പ്രതിരോധ മരുന്നുകളുടെ അഭാവത്തില്‍ ഹൈബ്രിഡ് പഠനരീതി സ്വീകരിക്കുന്നതിലൂടെ നേട്ടങ്ങൾ കൈവരിക്കാന്‍ കഴിയുമെന്നും രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നും കെസ്‌കിനോകാക് പറഞ്ഞു.
പൂര്‍ണമായ അടച്ചിടല്‍, ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസ്, ചെറിയ കുട്ടികളുടെ ക്ലാസ്, പതിവ് ക്ലാസുകള്‍ എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചും ഗവേഷകര്‍ നിരീക്ഷിച്ചു. പതിവ് ഹാജരോടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ അപേക്ഷിച്ച്, മറ്റ് രീതികളില്‍ പഠനം നടത്തുമ്പോള്‍ രോഗബാധിതരുടെ ശതമാനം 13,11,9,6 എന്നിങ്ങനെ കുറഞ്ഞുവെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസ്, ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസ്, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നീ രീതികള്‍ സമൂഹത്തിലെ വ്യാപകമായ അണുബാധകളില്‍ ഗണ്യമായ കുറവ് വരുത്തിയെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പതിവ് രീതിയിലൂടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് മരണസംഖ്യയും ആശുപത്രിവാസവും കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു.
ഹൈബ്രിഡ് പഠനരീതി കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, മഹാമാരിയ്ക്ക് ശേഷം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് ഈ രീതിയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഈ പഠനരീതി അനുസരിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ നേരിട്ട് പങ്കെടുക്കുമ്പോള്‍, മറ്റുള്ളവര്‍ വെര്‍ച്വല്‍ ക്ലാസുകളിലായിരിക്കും പങ്കെടുക്കുക. അധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇരുകൂട്ടരെയും പഠിപ്പിക്കുന്നു. ഹൈബ്രിഡ് വിദ്യാഭ്യാസത്തില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, മറ്റ് മെറ്റീരിയലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
നിലിവിലെ സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കായി ശരിയായ സ്‌കൂള്‍ തിരഞ്ഞെടുക്കുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഹൈബ്രിഡ് പഠന രീതി, പാഠ്യപദ്ധതി, വിദ്യാഭ്യാസ ബോര്‍ഡ്, സ്‌കൂള്‍ തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി ഒരു പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.
Covid 19 | വീണ്ടും കോവിഡ് വ്യാപനം; ജീവനക്കാരെ വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റാൻ കമ്പനികൾ
സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ സാമൂഹികമായ ഉത്കണ്ഠ, കര്‍ക്കശമായ ഷെഡ്യൂളുകളുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കൂടുതല്‍ സമയത്തേക്ക് ഏകാഗ്രതയോടെ ഇരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികള്‍ക്ക് അനുഭവപ്പെട്ടേക്കാമെന്ന് മാനസിക ആരോഗ്യ വിദഗ്ധര്‍ മാതാപിതാക്കള്‍ക്ക് (Parents ) മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.