Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്ക് എത്തി

Last Updated:

ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ

Covid 19
Covid 19
രാജ്യത്ത് കോവിഡ് 19 (Covid 19) വ്യാപനം കുറയുന്നു. പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്ക് എത്തി. അതേസമയം, മരണനിരക്കിൽ വർദ്ധനവ് തുടരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 8,425 കേസുകളും, തമിഴ്നാട്ടിൽ 6,120 കേസുകളും റിപ്പോർട്ട് ചെയ്തു.  മഹാരാഷ്ട്രയിൽ 9,666 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.
രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ആർക്കും ഇളവുകൾ ഉണ്ടാകില്ലെന്നും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
അതിനിടെ കോവിഡ് വാക്സീൻ, സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി നൽകി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സീന് അനുമതി നൽകിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ഒന്‍പതാമത്തെ കോവിഡ‍് വാക്സീനാണ് സ്പുട്നിക് ലൈറ്റ്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
advertisement
അതേസമയം, സംസ്ഥാനത്ത് ഫെബ്രുവരി 6ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
advertisement
നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്തെ കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,43,143), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,26,30,431) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള 73 ശതമാനം (11,11,306) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 5 ശതമാനം (70,390) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
advertisement
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,38,173)
· ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള കാലയളവില്‍, ശരാശരി 3,63,630 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
Summary: The prevalence of Covid 19 in the country is declining. Daily cases reached one lakh. At the same time, the death toll continues to rise. Kerala has the highest number of reported cases per day. According to the latest figures, 8,425 cases were reported in Karnataka and 6,120 in Tamil Nadu. In Maharashtra, 9,666 people have been diagnosed with the virus
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്ക് എത്തി
Next Article
advertisement
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
'നിങ്ങൾ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്'; പ്രകാശ് രാജിനെതിരെ ‘മാളികപ്പുറം’ താരം ദേവനന്ദ
  • കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ദേവനന്ദ കടുത്ത അമർഷം പ്രകടിപ്പിച്ചു.

  • കുട്ടികൾക്ക് കൂടുതൽ അവസരം നൽകണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും ദേവനന്ദ പറഞ്ഞു.

  • അവാർഡ് നൽകാതെ ഇരുന്നത് കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് ദേവനന്ദ അഭിപ്രായപ്പെട്ടു.

View All
advertisement