Covid 19| മൂന്നാം തരംഗം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത്

Last Updated:

കഴിഞ്ഞ ദിവസത്തേതിനേക്കാൾ 18.9 ശതമാനം കൂടുതലാണിത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 (Covid 19)മൂന്നാം തരംഗം (Third wave) പ്രതീക്ഷിച്ചതിലും നേരത്തേ അതിരൂക്ഷമാകുന്നു. ഇരുപത്തിനാല് മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 2,82,970 ആയി. 441 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്.
ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 8,961 ആയി. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 0.79 ശതമാനം കൂടുതലാണിത്. ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് ദിവസത്തിനിടിയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ കഴിഞ്ഞ ദിവസത്തേതിനേക്കാൾ 18.9 ശതമാനം കൂടുതലാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,79,01,241 ആയി.
കർണാകടയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് (41,457), മഹാരാഷ്ട്ര (39,207), കേരളം (28,481), തമിഴ്നാട് (23,888), ഗുജറാത്ത് (17,119) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 5 സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ.
advertisement
advertisement
ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 2.82 ലക്ഷം കേസുകളിൽ 53.07 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാകടയിൽ നിന്നാണ് 14.65 കേസുകളും.
ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 112,323 കേസുകളാണ് ഇന്നലെ മാത്രം ജർമനിയിൽ റിപ്പോർട്ട് ചെയ്തത്. സൗത്ത് കൊറിയയിൽ 20 ദിവസത്തിനു ശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 5,000 കടന്നു.‌
advertisement
സംസ്ഥാനത്ത് ഇന്നലെ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| മൂന്നാം തരംഗം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement