രാജ്യത്ത് 24 മണിക്കൂറിനിടയിൽ 3,824 പുതിയ കോവിഡ് കേസുകൾ

Last Updated:

രോഗവ്യാപനം തടയാൻ മുൻകരുതൽ കൂടുതൽ ശക്തമാക്കണമെന്നാണ് IMA കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,824 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 2,994 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച്ച 3,095 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,784 ആയി. 2.87 ശതമാനമാണ് പോസിറ്റിവീറ്റി നിരക്ക്.
Also Read- ‘മാസ്‌ക്നെ’ ആണോ പ്രശ്നം? കോവിഡ് വീണ്ടും വർധിക്കുന്നതിനിടയിൽ ഇത് എങ്ങനെ തടയാം?
സംസ്ഥാനത്തും കോവിഡ് കേസുകൾ ഉയരുകയാണ്. രോഗവ്യാപനം തടയാൻ മുൻകരുതൽ കൂടുതൽ ശക്തമാക്കണമെന്നാണ് IMA കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അടഞ്ഞ മുറികളിലെ ഒത്തുചേരലുകളടക്കം ഒഴിവാക്കാൻ IMA നിർദേശിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഉപ വകഭേദമായ X B B 1.16 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.. രോഗലക്ഷണമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും IMA മുന്നറിയിപ്പ് നൽകുന്നുണ്ട്.
advertisement
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം- മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
രാജ്യത്ത് 24 മണിക്കൂറിനിടയിൽ 3,824 പുതിയ കോവിഡ് കേസുകൾ
Next Article
advertisement
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
  • മേടം രാശിക്കാർ ജോലിയിൽ ജാഗ്രത പാലിക്കണം

  • ഇടവം രാശിക്കാർക്ക് ഭാഗ്യം തേടിയെത്തും,

  • മിഥുനം രാശിക്കാർക്ക് ബിസിനസ്സിലും യാത്രയിലും പ്രയോജനം ലഭിക്കും

View All
advertisement