ന്യൂഡൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കുമായി ഇന്ത്യ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 97,570 പേർക്കാണ്. ഇതോടെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ 46,59,985 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ 36,24,197 പേർ രോഗമുക്തരായി. 9,58,316 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രോഗബാധിതര്‍ക്കൊപ്പം രാജ്യത്തെ കോവിഡ് മരണസംഖ്യയും ഉയരുന്നുണ്ട്. ഒറ്റദിവസത്തിനിടെ 1,201 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 77,472 ആയി ഉയർന്നിട്ടുണ്ട്.
രോഗബാധിതരുടെയും മരണസംഖ്യയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. പത്തുലക്ഷത്തിലധികം പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28724 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.