കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിക്കുന്നു; ഇന്നലെ രോഗം ബാധിച്ച് മരിച്ചത് 13 പേർ
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ഇന്നലെ വരെ മ്യൂക്കോര്‍ മൈക്കോസിസ് ബാധിച്ചവരുടെ എണ്ണം 63 ആണ്. ഇതില്‍ 13 പേര്‍ മരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 63 ആയി. ഇതില്‍ 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. 45 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 11 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതിനിടയിൽ കോവിഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
കാരണങ്ങള്‍ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ഓഡിറ്റ് തുടരുകയാണ്. ചികിത്സയിലുള്ള രോഗികളില്‍ നിന്ന് വിവര ശേഖരണം നടത്തിയാണ് പഠനം. അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം വീണ്ടും രൂക്ഷമായി. ആംഫോടെറിസിന്‍ ബി പല ജില്ലകളിലും കിട്ടാനില്ല. ഫംഗസ് ബാധക്കുള്ള മറ്റ് മരുന്നുകള്‍ പല സ്വകാര്യ മരുന്നുശാലകളും ഇപ്പോള്‍ ഇരട്ടിയിലേറേ വിലക്കാണ് വില്‍ക്കുന്നത്.
advertisement
You may also like:Petrol-Diesel price Today |കേരളത്തിൽ പെട്രോൾ വില സെഞ്ചുറി കടന്നു; വയനാട്ടിലെ പമ്പിൽ ലിറ്ററിന് 100. 24 പൈസ
അതേസമയം, കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
You may also like:രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,231 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിക്കുന്നു; ഇന്നലെ രോഗം ബാധിച്ച് മരിച്ചത് 13 പേർ