Omicron| 58,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; കേരളത്തിൽ അടുത്ത ഒരാഴ്ച നിർണായകം
- Published by:Naseeba TC
- news18-malayalam
Last Updated:
ഒറ്റ ദിവസം കൊണ്ട് കേസുകളുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ന്യൂഡൽഹി: മൂന്നാം തരംഗമെന്ന് വ്യക്തമാക്കും വിധം രാജ്യത്ത് കോവിഡ് (Covid 19) വ്യാപനം അതിതീവ്രമായി തുടരുന്നു. രോഗബാധിതരുടെ പ്രതിദിന എണ്ണം 58,097 ആയി. ഒറ്റ ദിവസം കൊണ്ട് കേസുകളുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -4, 18 ശതമാനമാണ്. പുതുതായി കോവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പേർക്കും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു. ഉത്തർപ്രദേശിലും ബിഹാറിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.
ഡൽഹിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെയാണ് വാരാന്ത്യ കർഫ്യൂ. പതിവ് രാത്രി കർഫ്യൂ തുടരും.
advertisement
India reports 58,097 fresh COVID cases, 15,389 recoveries, and 534 deaths in the last 24 hours
Daily positivity rate: 4.18%
Active cases: 2,14,004
Total recoveries: 3,43,21,803
Death toll: 4,82,551
Total vaccination: 147.72 crore doses pic.twitter.com/3cLdlq6Bxm
— ANI (@ANI) January 5, 2022
advertisement
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ
Bihar Deputy CM Renu Devi and State Minister Sunil Kumar diagnosed with COVID-19
— ANI (@ANI) January 5, 2022
ഒമിക്രോൺ ടാലി
മഹാരാഷ്ട്ര -653
ഡൽഹി -464
കേരളം -185
രാജസ്ഥാൻ -174
ഗുജറാത്ത് -154
advertisement
അതേസമയം സംസ്ഥാനത്തും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ് നൽകി. കോവിഡിനൊപ്പം ഒമിക്രോൺ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
Location :
First Published :
January 05, 2022 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| 58,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; കേരളത്തിൽ അടുത്ത ഒരാഴ്ച നിർണായകം