Covid 19 | കോവിഡ് മൂന്നാം തരംഗം; വ്യാപന ഭീതിയില്‍ കര്‍ണാടക; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Last Updated:

ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബംഗ്ലൂരു : കോവിഡ് വ്യാപനം രൂക്ഷമാവുന്ന കര്‍ണ്ണാടകയില്‍ (Karnataka) കോവിഡിന്റെ (Covid 19) മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പ്രതിദിനം നിരവധി കേസുകളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.
ജനങ്ങള്‍ കൂട്ടംചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ മാളുകള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പോസിറ്റീവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിയാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും വിദഗ്ദ സമിതി ശുപാര്‍ശ ചെയ്യുന്നു.
രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകള്‍ കുതിച്ചുയരുകയായിരുന്നു.
ബംഗ്ലൂരു അടക്കമുള്ള നഗരങ്ങളില്‍ ഒമിക്രോണിന്റെയും കോവിഡിന്റെയും വ്യാപനം വളരെ കൂടുതലാണ്. വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ നിയന്ത്രണ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
advertisement
വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും നിയന്ത്രണങ്ങളിലെ ഭാവി തീരുമാനം യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മിക്രോണിന്റെ ലക്ഷണങ്ങൾ അറിയാം; വ്യാപനം ചെറുക്കാൻ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ
ലോകമെമ്പാടും കോവിഡിന്‍റെ (Covid) പുതിയ വകഭേദമായ ഒമിക്രോണിന്റെ (Omicron) വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വളരെ വേഗം പടരുകയും യുകെ (UK), യുഎസ് (US) പോലുള്ള ചില രാജ്യങ്ങളിൽ അത് പ്രബല വകഭേദമായി മാറുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാജ്യങ്ങൾ നിർബന്ധിതരാവുകയാണ്. ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 11 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെയാണ് പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാൻ ആരംഭിച്ചത്.
advertisement
രോഗലക്ഷണങ്ങൾ നേരിയതാണെങ്കിലും മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധരും ആരോഗ്യ ഏജൻസികളും അഭിപ്രായപ്പെടുന്നു. ഒമിക്രോൺ ബാധിച്ച് മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു.
കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള യുകെയുടെ ZOE COVID സ്റ്റഡി ആപ്പില്‍ ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുന്നുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള അപ്ലിക്കേഷൻ ആണ് ZOE. ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്,
advertisement
*നേരിയ പനി
*തൊണ്ടവേദന
*മൂക്കൊലിപ്പ്
*തുമ്മൽ
*കഠിനമായ ശരീര വേദന
*ക്ഷീണം
*രാത്രിയിൽ അമിതമായി വിയർക്കൽ
*ഛർദ്ദിൽ
*വിശപ്പില്ലായ്മ
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് മൂന്നാം തരംഗം; വ്യാപന ഭീതിയില്‍ കര്‍ണാടക; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
Next Article
advertisement
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement