Covid 19 | രാജ്യത്തെ സജീവ കോവിഡ് കേസുകൾ പത്തുലക്ഷത്തിലേക്ക്; ഒറ്റദിവസത്തിനിടെ 97,894 പേർക്ക് രോഗബാധ
- Published by:Asha Sulfiker
- news18-malayalam
Last Updated:
അതേസമയം ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോ മീറ്റർ കണക്കുകൾ അനുസരിച്ച് 30,042,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം ഒരുലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 97,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിനക്കണക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അൻപത്തിയൊന്നു ലക്ഷം കടന്നിരിക്കുകയാണ്. 51,18,254 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇതിൽ 40,25,080 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,09,976 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ രോഗമുക്തി നിരക്ക് വളരെ ഉയർന്ന് നിൽക്കുന്നുണ്ട്. അതുപോലെ തന്നെ മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.
advertisement
കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1,132 മരണങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആകെ മരണസംഖ്യ 83,198 ആണ്. അതേസമയം ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോ മീറ്റർ കണക്കുകൾ അനുസരിച്ച് 30,042,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 945,164 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
September 17, 2020 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്തെ സജീവ കോവിഡ് കേസുകൾ പത്തുലക്ഷത്തിലേക്ക്; ഒറ്റദിവസത്തിനിടെ 97,894 പേർക്ക് രോഗബാധ