നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron | ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീൻ

  Omicron | ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീൻ

  അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന (India) യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ഹോം ക്വാറന്റീന്‍ (Home Quarantine) നിര്‍ബന്ധിതമാക്കി

  News18 Malayalam

  News18 Malayalam

  • Share this:
   അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന (India) യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ഹോം ക്വാറന്റീന്‍ (Home Quarantine) നിര്‍ബന്ധിതമാക്കി. അപകട സാധ്യതയുള്ളതായി കണക്കാക്കിയിട്ടുള്ള രാജ്യങ്ങൾ ഇവയാണ്:

   - യുണൈറ്റഡ് കിംഗ്ഡം
   - ദക്ഷിണാഫ്രിക്ക
   - ബ്രസീല്‍
   - ബോട്‌സ്വാന
   - ചൈന
   - മൗറീഷ്യസ്
   - ന്യൂസിലന്‍ഡ്
   - സിംബാബ്വേ
   - സിംഗപ്പൂര്‍
   - ഹോങ്കോങ്
   - ഇസ്രായേല്‍
   - ടാന്‍സാനിയ
   - ഗാന
   - കോങ്കോ
   - എത്യോപ്യ
   - കസ്‌ക്സ്ഥാന്‍
   - കെനിയ
   - നൈജീരിയ
   - ട്യൂണിഷ്യ
   - സാംബിയ

   ഡിസംബറില്‍, ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ ജനുവരി 31ന് പുനരാരംഭിക്കുമെന്ന് ഡിജിസിഎ (DGCA) അറിയിച്ചിരുന്നു. അതിന് മുന്നോടിയായി, ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങൾ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെനന്നായിരുന്നു ഡിജിസിഎ ആദ്യം പ്രഖ്യാപിച്ചത്. പുതിയ വകഭേദത്തിന്റെ വരവോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ ഈ ഉത്തരവ് പരിഷ്കരിക്കുകയായിരുന്നു. ഈ ഉത്തരവ് നിലവിലെ വിമാന സർവീസുകളെ ബാധിക്കില്ലെന്നും ഡിജിസിഎ അറിയിച്ചു.

   ഇതിന് ഒരു മാസം മുമ്പ്‌, മാര്‍ച്ച് 2020ല്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തനം നടത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇന്ത്യ പല രാജ്യങ്ങളുമായും ഉണ്ടാക്കിയിട്ടുള്ള എയര്‍ ബബിള്‍ കരാര്‍ അതേപടി തുടരണമെന്നും ഡിജിസിഎ പറഞ്ഞു.

   ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വരവോടു കൂടി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാനും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തുടങ്ങി.

   കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും.

   നെഗറ്റീവായാൽ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും. പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യും.

   കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. സംസ്ഥാനത്ത് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ലോ റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് മുമ്പ് സ്വയം നിരീക്ഷണമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. ഇത് മാത്രമല്ല, കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
   Published by:Karthika M
   First published: