Covid 19 | കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവ് ആണോ? എന്തായിരിക്കാം കാരണം?

Last Updated:

പരിശോധനാ ഫലം നെഗറ്റീവ് ആകാനുള്ള മറ്റൊരു കാരണം, വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച ശേഷം അത് ഇൻകുബേറ്റ് ചെയ്യാൻ എടുക്കുന്ന സമയം കൊണ്ടാണ്

കോവിഡ്-19 (Covid 19) ശ്വാസകോശ സംബന്ധമായ ഒരു അസുഖമാണ്. പനി (Fever), ചുമ (Cough), തൊണ്ടവേദന, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് കോവിഡ് 19ന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, നെഞ്ചുവേദന, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക എന്നിവയാണ് രോഗത്തിന്റെ ഗുരുതരമായ ലക്ഷണങ്ങൾ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് കോവിഡ് -19നെതിരെ പൂർണ്ണമായും വാക്സിനേഷൻ (Vaccination) നൽകിയിട്ടുണ്ടെങ്കിലും പലർക്കും രോഗലക്ഷണങ്ങൾ കാണിച്ചാലും പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതിന് കാരണം എന്തായിരിക്കാം?
പരിശോധനാ ഫലങ്ങളിലെ പിഴവ്
സാമ്പിൾ ശേഖരിക്കുമ്പോൾ സംഭവിക്കുന്ന പിഴവ് കൊണ്ട് പരിശോധനാഫലം നെഗറ്റീവാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ആർടി-പിസിആർ ടെസ്റ്റ് ചിലർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും പോസിറ്റീവ് ഫലങ്ങളും മറ്റു ചിലർക്ക് നെഗറ്റീവ് ഫലങ്ങളും കാണിക്കാറുണ്ട്. ശരിയായ കോവിഡ് ലക്ഷണങ്ങളുണ്ടായിട്ട് പോലും ഫലം നെഗറ്റീവാകാം. സ്വാബ് പരിശോധനകൾ ശരിയായി നടത്തിയില്ലെങ്കിലോ മതിയായ വൈറൽ കണികകൾ ലഭിച്ചില്ലെങ്കിലോ ആണ് ഇങ്ങനെ സംഭവിക്കുക. ഇതുവഴി പരിശോധനഫലം നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്.
പരിശോധനാ ഫലം നെഗറ്റീവ് ആകാനുള്ള മറ്റൊരു കാരണം, വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച ശേഷം അത് ഇൻകുബേറ്റ് ചെയ്യാൻ എടുക്കുന്ന സമയം കൊണ്ടാണ്. ഇൻകുബേഷന് ശേഷം മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. ഇൻകുബേഷൻ കാലയളവിൽ നിങ്ങൾ പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പരിശോധന ഫാലം നെഗറ്റീവായിരിക്കാൻ സാധ്യതയുണ്ട്.
advertisement
കോവിഡ് വേരിയന്റുകൾ
കോവിഡ് -19ന്റെ പുതിയ ഒമിക്രൊൺ വേരിയന്റ് ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും നെഗറ്റീവ് ഫലങ്ങൾ കാണിക്കുന്നുണ്ട്. ഒമിക്രോൺ രോഗനിർണയം നടത്തിയ രോഗികളിൽ 54 മുതൽ 72 ശതമാനം വരെ നെഗറ്റീവ് ഫലങ്ങൾ കാണിക്കുന്നുണ്ട്. ഈ സന്ദർഭങ്ങളിൽ, അണുബാധയുടെ ഘട്ടം കഴിഞ്ഞ രോഗികളായിരിക്കും പരിശോധനയിൽ നെഗറ്റീവ് ഫലങ്ങൾ കാണിക്കുക.
മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ
നിങ്ങൾക്ക് നേരത്തെ തന്നെ നെഞ്ചിൽ കെട്ടൽ, ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ, നിങ്ങൾക്ക് കോവിഡ്-19 ആകണമെന്നില്ല. ആസ്മ, ക്ഷയം, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ളവരിലും ചിലപ്പോൾ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായിരിക്കാം. ഇവർ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക. എന്നാൽ കോവിഡ് രോഗലക്ഷങ്ങൾ തന്നെ കാണിക്കുകയും കോവിഡ്-19 നെഗറ്റീവാണെന്ന് പരിശോധനയിൽ തെളിയിക്കപ്പെടുകയും ചെയ്താലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവരിൽ നിന്ന് വിട്ടു നിൽക്കാനും ഐസൊലേഷനിൽ കഴിയാനും പ്രത്യേകം ശ്രദ്ധിക്കണം. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശ്വാസം തോന്നുന്നത് വരെ വിശ്രമിക്കുക.
advertisement
2019 അവസാനത്തോടെയാണ് കോവിഡ് 19 വ്യാപനം ആരംഭിച്ചത്. ലോകം മുഴുവൻ മഹാമാരി പടർന്നുപിടിച്ചു. കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ (Sars-cov-2 virus) വ്യത്യസ്ത വകഭേദങ്ങൾ മൂലമുള്ള മൂന്ന് തരംഗങ്ങളെ ഇന്ത്യ അതിജീവിച്ചു. രണ്ടാമത്തെ കോവിഡ് തരംഗം പ്രധാനമായും ഡെല്‍റ്റ (Delta) വകഭേദം മൂലമുള്ളതായിരുന്നു. അതേസമയം ഒമിക്രോൺ (Omicron) വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവ് ആണോ? എന്തായിരിക്കാം കാരണം?
Next Article
advertisement
Vikram-I | ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി പുറത്തിറക്കി
Vikram-I | ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി പുറത്തിറക്കി
  • വിക്രം- I, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

  • ഹൈദരാബാദിലെ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ഇന്‍ഫിനിറ്റി ക്യാംപസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

  • വിക്രം- I റോക്കറ്റിന് 350 കിലോഗ്രാം വരെ ഭാരം താഴ്ന്ന ഭ്രമണപഥത്തില്‍ വഹിക്കാന്‍ കഴിയും.

View All
advertisement