കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക

Last Updated:

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയതുമാണ് പുതിയ തീരുമാനത്തിന് കാരണം.

Image: ANI
Image: ANI
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന(Covid Test) കര്‍ശനമാക്കി കര്‍ണാടക(Karnataka). ആര്‍ടിപിസിആര്‍(RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മാളുകള്‍, സര്‍ക്കാര്‍ ഒഫീസുകള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയതുമാണ് പുതിയ തീരുമാനത്തിന് കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Omicron | ഒമൈക്രോണ്‍ ജാഗ്രതയില്‍ കേരളം; എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും
advertisement
വിദേശത്ത് കോവിഡിന്റെ(Covid 19) പുതിയ വകഭേദമായ 'ഒമൈക്രോണ്‍'(Omicron) (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ്(Heath Department) ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Minister Veena George) അറിയിച്ചു.
എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
advertisement
 കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
advertisement
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക
Next Article
advertisement
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
  • വേടന് പാട്ടിലൂടെ മറുപടി നല്‍കുമെന്ന്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അപമാനമാണെന്ന് പറഞ്ഞു.

  • വേടന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്നും, അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നതായും വ്യക്തമാക്കി.

  • വേടന് ലൈംഗികപീഡനക്കേസുകള്‍ നേരിടുന്നയാളാണെന്ന വിമര്‍ശനങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.

View All
advertisement