Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Last Updated:

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ ആറു മുതല്‍ പത്തുവരെ തുറക്കാന്‍ അനുവദിക്കൂ

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ ആറു മുതല്‍ പത്തുവരെ തുറക്കാന്‍ അനുവദിക്കൂ.
കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് മന്ത്രി എം ടി ബി നാഗരാജ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. 'സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തിന്റെ ജീവന്‍ രക്ഷിക്കേണ്ടത് പ്രധാനമാണ്'മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുന്ന കാഴ്ച്ചയാണ് കാണുന്നത്.
advertisement
ഇതിനകം പല ആശുപത്രികളും ഓക്‌സിജന്റെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,812 രോഗികള്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95, 123 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
You may also like:'കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട: ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതി': രമേശ് ചെന്നിത്തല
832 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 66,191, ഉത്തര്‍പ്രദേശ്- 35,311, കര്‍ണാടക-34,804, കേരളം- 28,469, ഡല്‍ഹി-22,933 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്കുകള്‍.
advertisement
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്തെത്തിയിട്ടുണ്ട്. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.
ഇന്ത്യന്‍ കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് ഉല്‍പാദിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകള്‍, ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ അടിയന്തരമായി ഇന്ത്യക്ക് ലഭ്യമാക്കും. ഓക്‌സിജന്‍ ഉത്പാദനത്തിനും വിതരണത്തിനുമുള്ള നടപടികള്‍ അടിയന്തരമായി ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement