Free Vaccines in Delhi| 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍

Last Updated:

വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും അതിവേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും കെജ്രിവാൾ

ന്യൂഡൽഹി: സർക്കാർ സെന്ററുകളിൽ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്സിൻ വാങ്ങാനും സർക്കാർ തീരുമാനിച്ചു. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.
ഇന്ന് നടന്ന ഓൺലൈൻ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ വാക്സിനേഷനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്. വാക്സിൻ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും അതിവേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
അതേസമയം, കോവിഡ് കേസുകൾ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ ഡൽഹി ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം ഉന്നയിച്ചത്.
advertisement
advertisement
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് ഡല്ഹിയാണ്. 22,933 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഡൽഹിയും ഉൾപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
You may also like:'കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട: ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതി': രമേശ് ചെന്നിത്തല
ഓക്സിജൻ ദൗർബല്യമാണ് ഡൽഹി നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാൾ കത്തിൽ പറയുന്നു.
advertisement
മെയ് ഒന്നു മുതല്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
ഇന്ത്യൻ കോവിഡ് വാക്സിനായ കോവിഷീൽഡ് ഉൽപാദിക്കുന്നതിന് ആവശ്യമായ അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മരുന്നുകൾ, ടെസ്റ്റ് കിറ്റുകൾ, വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ എന്നിവ അടിയന്തരമായി ഇന്ത്യക്ക് ലഭ്യമാക്കും. ഓക്സിജൻ ഉത്പാദനത്തിനും വിതരണത്തിനുമുള്ള നടപടികൾ അടിയന്തരമായി ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Free Vaccines in Delhi| 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement