Covid | സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2211 പേർ

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകള്‍ പരിശോധിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,365 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 299 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 52, കൊല്ലം 23, പത്തനംതിട്ട 19, ആലപ്പുഴ 14, കോട്ടയം 36, ഇടുക്കി 18, എറണാകുളം 55, തൃശൂര്‍ 20, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 24, വയനാട് 9, കണ്ണൂര്‍ 20, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2211 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
advertisement
18 വയസ് പൂർത്തിയായവർക്ക് കരുതൽ ഡോസ് നൽകിത്തുടങ്ങി
രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന്‍ കരുതൽ ഡോസുകള്‍ നൽകി തുടങ്ങി. വാക്സിന്‍ സ്വീകരിക്കുന്നവർ ഇതിന് പണം നല്‍കണം.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് വിതരണങ്ങള്‍ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേര്‍ക്കും കുറഞ്ഞത് കോവിഡിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
പല രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെയും മൂന്നാംഡോസ് സ്വീകരിക്കാത്തതിനാല്‍ ചിലര്‍ക്ക് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അംഗീകരിക്കുന്നില്ല.
കരുതൽ ഡോസ് എടുക്കേണ്ടത് ആര്?
18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രണ്ടാമത്തെ ഡോസ് നൽകി ഒമ്പത് മാസം തികയുന്നവർക്കും ഈ കരുതൽ ഡോസിന് അർഹതയുണ്ട്. ഏപ്രിൽ 10 മുതൽ വാക്സിൻ നൽകി തുടങ്ങും. എല്ലാ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഈ ഡോസ് ലഭ്യമാക്കും.
advertisement
മിക്സിംഗ് അനുവദിക്കില്ല
ആദ്യത്തെയും രണ്ടാമത്തെയും ഡോസിന്റെ അതേ വാക്‌സിൻ ബ്രാൻഡിലായിരിക്കും കരുതൽ ഡോസും നൽകുക. അതായത് കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് കോവാക്സിൻ കരുതൽ ഡോസും കോവിഷീൽഡ് തെരഞ്ഞെടുത്തവർക്ക് കോവിഷീൽഡും ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid | സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2211 പേർ
Next Article
advertisement
'അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു, എന്നെയും നിർബന്ധിച്ചു': DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്
'അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു, എന്നെയും നിർബന്ധിച്ചു': DySPക്കെതിരെ ജീവനൊടുക്കിയ CIയുടെ കുറിപ്പ്
  • ചെര്‍പ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിൽ DySP ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ.

  • അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ DySP ഉമേഷ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് ബിനു തോമസ്.

  • DySP ഉമേഷ് തന്നെ പീഡനത്തിൽ പങ്കെടുപ്പിക്കാൻ നിർബന്ധിച്ചുവെന്നും ബിനു തോമസ് കുറിപ്പിൽ പറയുന്നു.

View All
advertisement