തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളില്‍ കോവിഡ് (Covid 19) രോഗികള്‍. ഇന്ന് 3162 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 949 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തില്‍ കോവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
രാജ്യത്ത് പന്ത്രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 8,822 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പതിനായിരവും കടന്ന് പ്രതിദിന കോവിഡ് കേസുകൾ കുതിക്കുന്നത്. നിലവിൽ 53,637 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആകെ കോവിഡ് കേസുകളിൽ 0.13 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,624 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് 4,26,74,712 പേർ രോഗമുക്തി നേടി.
2.35 ശതമാനമാണ് നിലവിൽ പ്രതിവാര കോവിഡ് പോസിറ്റീവ് റേറ്റ്. 2.38ൽ നിന്നാണ് പ്രതിവാര കോവിഡ് പോസിറ്റീവ് റേറ്റ് 2.35 ശതമാനത്തിലെത്തിയത്. അതേസമയം, രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 195.67 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.