advertisement

Covid 19| സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്; ടിപിആർ 32.10

Last Updated:

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1176; രോഗമുക്തി നേടിയവര്‍ 41,037

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 (covid-19)  സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 197 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 370 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,296 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2304 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 313 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8954, കൊല്ലം 2373, പത്തനംതിട്ട 2472, ആലപ്പുഴ 2205, കോട്ടയം 4115, ഇടുക്കി 1713, എറണാകുളം 2676, തൃശൂര്‍ 1034, പാലക്കാട് 3314, മലപ്പുറം 2719, കോഴിക്കോട് 4915, വയനാട് 1346, കണ്ണൂര്‍ 2314, കാസര്‍ഗോഡ് 887 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,66,120 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,86,949 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,32,719), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,25,71,478) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 75 ശതമാനം (11,36,374) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,35,072)
· ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെയുള്ള കാലയളവില്‍, ശരാശരി 3,56,648 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്; ടിപിആർ 32.10
Next Article
advertisement
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
  • ബെംഗളൂരു യുവാവ് സൗഹൃദങ്ങൾ എക്സൽ ഷീറ്റിൽ ROI കണക്കാക്കി 6 വർഷമായി നിരീക്ഷിക്കുന്നു

  • 128-192 മണിക്കൂർ ചെലവഴിച്ചാൽ ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കാൻ കഴിയുമെന്ന് യുവാവ് കണ്ടെത്തുന്നു

  • സോഷ്യൽ മീഡിയയിൽ ഈ ഡാറ്റാ സൗഹൃദ സമീപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്

View All
advertisement